സിഎന്‍ജി അഥവാ കംപ്രസ് ചെയ്ത പ്രകൃതി വാതകം ഇന്ധനമാക്കുന്ന വാഹനങ്ങള്‍ക്ക് ഡിമാന്‍റ് കൂടുന്നു. മൈലേജാണ് ഈ കാറുകളുടെ വലിയ ആകര്‍ഷണം. പിന്നെ ഓടുന്നതിനിടയില്‍ കാര്‍ബണ്‍ പുറന്തള്ളി പ്രകൃതിയെ മലീമസമാക്കില്ല.
ഇപ്പോള്‍ ഹ്യൂണ്ടായുള്ള സിഎന്‍ജിയില്‍ ഓടുന്ന പുതിയ എസ് യുവി പലരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാഹനമാണ്. കാരണം മൈലേജ് തന്നെ. ലിറ്ററിന് 28 കീലോമീറ്ററാണ് മൈലേജ്. വിലയും ആകര്‍ഷകമാണ്. ഏഴുലക്ഷത്തിലും താഴെ മാത്രം.
ഹ്യുണ്ടായ് എക്സെറ്റർ എന്നാണ് ഈ സിഎൻജി എസ് യുവിയുടെ പേര്. 6.43 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. 2024 മാർച്ചിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സിഎൻജി എസ്‌യുവിയാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജി.
മാരുതി ഫ്രോങ്ക്സ് എൻജി, ടാറ്റ പഞ്ച് സിഎൻജി എന്നിവയാണ് എതിരാളികള്‍. ഹ്യൂണ്ടായ് എക്സെറ്ററില്‍ 69 എച്ച്പി പവറും 95 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 5-സ്പീഡ് മാനുവൽ ഗിയർബോക്സാണ്. മൈലേജാണ് ഏറ്റവും ആകര്‍ഷണം. 28 കിലോമീറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: