വയനാട് : വയനാട്ടിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വയനാട്ടിലെ മിന്നുമണിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനിടയിലാണ് ഉച്ചഭക്ഷണവും കഴിച്ച് മടങ്ങിയത്.
പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രിയാണ് മിന്നുമണിയെന്നും സുരേന്ദ്രൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.
“ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ് നേതാക്കളും മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും രാഹുല്‍ ഗാന്ധി ഓർത്തില്ല”- കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: