Categories: Kerala

ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍; പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.

Published by

ആലപ്പഴ: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ മാര്‍ച്ച് 30 31 തീയതികളില്‍ നടക്കും. 30 ന് രാവിലെ പഗോഡ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം വിഖ്യാത ശാസ്ത്രജ്ഞ ഡോക്ടര്‍ ടെസി തോമസ് ഉദ്ഘാടനം ചെയ്യും. എ ഐ സി ടി ഇ ചീഫ് കോഡിനേറ്റിംഗ് ഓഫീസര്‍ ഡോക്ടര്‍ ബുദ്ധ ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. 31ന് നടക്കുന്ന സമ്മേളനത്തില്‍ നാക്ക് ഡയറക്ടര്‍ ഡോക്ടര്‍ ഗണേശന്‍ കണ്ണബിരാന്‍ മുഖ്യ പ്രഭാഷണം നടത്തും. എ ബി ആര്‍ എസ് എം ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ത ലക്ഷ്മണ്‍ ആശംസകള്‍ നേരും. അന്നേദിവസം നടക്കുന്ന വനിതാ സമ്മേളനം തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സീനിയര്‍ സയന്റിസ്റ്റ് ഡോക്ടര്‍ മായാനന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ എസ് ഉമാ ദേവി മുഖ്യ പ്രഭാഷണം നടത്തും. എ ബി ആര്‍ എസ് എം നാഷണല്‍ സെക്രട്ടറി ഡോക്ടര്‍ ഗീത ഭട്ട്, നെഹ്‌റു യുവ കേന്ദ്ര അഡ്വൈസറി ബോര്‍ഡ് അംഗം ആതിര വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ സി പി സതീഷ്, ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സുധീഷ് കുമാര്‍, സംഘടന സെക്രട്ടറി ഡോക്ടര്‍ ആര്‍ ശ്രീപ്രസാദ്, ക്ഷേത്രീയ പ്രമുഖ് ഡോക്ടര്‍ കെ ശിവപ്രസാദ്, സംസ്ഥാന ട്രഷറര്‍ ഡോക്ടര്‍ മനോഹര്‍, വനിതാ സെല്‍ കോഡിനേറ്റര്‍ ശാലിനി ജെ എസ്, എ ബി ആര്‍ എസ് എം കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യക്ഷന്‍ ഡോക്ടര്‍ ജയപ്രസാദ് തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്ന പ്രതിസന്ധികളും നിലവാര തകര്‍ച്ചയും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യം വെച്ചിട്ടുള്ള ഗുണപരമായ പരിഷ്‌കാരങ്ങളെ മാറ്റിനിര്‍ത്തി കേരളത്തിന്റെ സ്വന്തം നയം എന്ന പേരില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി തീര്‍ക്കാന്‍ ഭരണകക്ഷി അധ്യാപക സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം അത് വിഭാവനം ചെയ്ത രീതിയില്‍ നടപ്പിലാക്കിയാല്‍ ഇന്നുള്ളതിന്റെ ഇരട്ടി അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടേണ്ടി വരും എന്നിരിക്കെ ഈ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാകുന്നതിന് പകരം പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കുന്ന തരം പരിഷ്‌കാരങ്ങളുമായി വിവിധ സര്‍വ്വകലാശാലകളിലെ പഠന ബോര്‍ഡുകള്‍ മുന്നോട്ടു പോവുകയാണ്. ദേശീയ വിദ്യാഭ്യാനയം അതിന്റെ പ്രഖ്യാപിത ലക്ഷ്യമായി മുന്നോട്ടുവെക്കുന്ന വിശകലന മികവുള്ള സമൂഹ സൃഷ്ടിക്കുതകുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ കേരളത്തിലെ പാഠ്യ പദ്ധതി പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നില്ല. നാലുവര്‍ഷ ബിരുദം ആരംഭിക്കുമ്പോള്‍ വേണ്ടിവരുന്ന അടിസ്ഥാന സൗകര്യ വികസനം,അധിക വിഭവ സമാഹരണം, അധിക തസ്തിക സൃഷ്ടിക്കല്‍ എന്നിവക്കൊന്നും മുന്നൊരുക്കങ്ങള്‍ നടന്നതായി കാണുന്നില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി യുജിസി ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ പദ്ധതി( ജങ ഞഡടഅ )സമയബന്ധിതമായി കരാര്‍ ഒപ്പിടാത്തത് മൂലം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കാലവിളബം നേരിടുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ടുപോകുന്ന പതിവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തെയും സമ്മേളനം വിശദമായി വിശകലനം ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by