താനെ: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥനായി അജ്ഞാതൻ ആൾമാറാട്ടം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് നവി മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരാൾ സിഐഎസ്എഫ് ഡയറക്ടർ ജനറലിന്റെ ഫോട്ടോ വാട്ട്‌സ്ആപ്പ് ഡിസ്‌പ്ലേ ചിത്രമായി ഉപയോഗിച്ചു കൊണ്ടാണ് ആൾമാറാട്ടം നടത്താൻ ശ്രമിച്ചത്
ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യാഴാഴ്ച സിഐഎസ്എഫ് കൺട്രോൾ റൂമിലേക്ക് ഇയാൾ സന്ദേശം അയക്കുകയും ചെയ്തു. തുടർന്ന് നടത്തിയ സൈബർ പരിശോധനയിൽ ഇയാളുടെ അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
രാജ്യത്തെ ഏറ്റവും നിർണായകമായ ന്യൂക്ലിയർ ഇൻസ്റ്റാളേഷനുകൾ, ബഹിരാകാശ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പവർ പ്ലാൻ്റുകൾ തുടങ്ങിയിടങ്ങൾ സിഐഎസ്എഫ് ആണ് സംരക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: