Categories: IndiaArticle

നരേന്ദ്രമോദിയെ ചോദ്യം ചെയ്തത് തെരഞ്ഞെടുപ്പ് സമയത്ത്: നിര്‍മ്മല സീതാരാമന്‍

Published by

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത് തെരഞ്ഞെടുപ്പ് സമയത്തായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തെരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കെതിരായ യുദ്ധം നിര്‍ത്തിവെയ്‌ക്കണമെന്നാണോ പറയുന്നത്? അതോ അവര്‍ പ്രതിപക്ഷ നേതാക്കളായതുകൊണ്ട് ഒന്നും ചെയ്യരുതെന്നാണോ. തെരഞ്ഞെടുപ്പ് സമയമാണെങ്കിലും അല്ലങ്കിലും സാധാരണക്കാരന്‍ തെറ്റ് ചെയ്താല്‍ ഇവിടെ അന്വേഷണ ഏജന്‍സികള്‍ അവരുടെ അടുത്തു പോകും ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നിര്‍മ്മല സീതാരാമന്‍ ജനം ടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവാണെന്നും രാജ്യതാത്പര്യത്തിന് മുകളിലായി മറ്റൊന്നില്ലെന്നും രാഷ്രത്തെ മറന്ന് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഭാരതത്തിന്റെ പുരോഗതിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് നരേന്ദ്രമോദിയെന്നും ലോകരാജ്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഏതൊരു അന്താരാഷ്‌ട്ര വിഷയത്തിലും ഇന്ത്യ നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ ഭാരതീയരുടെ താത്പര്യങ്ങളും ഭാരതത്തിന്റെ വളര്‍ച്ചയുമാണ് പരിഗണിച്ചിരുന്നത്. മറ്റ് രാജ്യങ്ങള്‍ എന്ത് ചിന്തിക്കുമെന്നോ അവര്‍ പിണങ്ങുമോയെന്നോ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിച്ചിട്ടില്ല. ഇന്ത്യയുടെ ക്ഷേമത്തിന് കോട്ടം തട്ടുന്ന ഒരു സഖ്യത്തിനൊപ്പം നില്‍ക്കാനും ഭാരതം തയ്യാറല്ലെന്ന വ്യക്തമായ നിലപാട് നരേന്ദ്രമോദി മുന്നോട്ടുവച്ചു. ഒരു രാജ്യത്തിനും എതിരായുള്ള നിലപാടല്ല, ഭാരതീയര്‍ക്ക് വേണ്ടിയുള്ള നിലപാടാണ് നരേന്ദ്രോദി സ്വീകരിച്ചിട്ടുള്ളത്. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

 

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാന്‍ ഇഡി ഉള്‍പ്പെടെയുളള അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയ ഉപകരണങ്ങളാക്കി ഉപയോഗിക്കുന്നു എന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം. എങ്ങനെയാണ് അതിനെ കാണുന്നത്.

അത് ഒരിക്കലും ശരിയല്ല, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കോ ഒരു രാത്രി കൊണ്ട് ഒരു കേസ് ഉണ്ടാക്കാനാകില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രതിപക്ഷത്തെ ഒതുക്കാനായി ഇന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് നാളെ അവരെ അറസ്റ്റ് ചെയ്യാനാകില്ല. അങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല. ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തെളിവുകളും കൃത്യമായ നടപടികളും പിന്തുടരേണ്ടതുണ്ട്. അതിന് അതിന്റേതായ സമയമെടുക്കും. പ്രതിപക്ഷം ഉയര്‍ത്തുന്ന പല കേസുകളും യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചതാണ്. അതില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന കേസുകള്‍ പോലും ഉണ്ട്. പക്ഷെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്താണ് കേസുകളെടുത്തതെന്ന് പറഞ്ഞ് അവര്‍ നമ്മളെ വിഡ്ഢികളാക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഈ കേസുകളിലെല്ലാം അതിന്റേതായ നടപടിക്രമങ്ങള്‍ നടന്നുവന്നതാണ്. അത് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മാത്രം.

ഇത്തരം ആരോപണങ്ങളിലൂടെ പ്രതിപക്ഷം എന്താണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കെതിരായ യുദ്ധം നിര്‍ത്തിവെയ്‌ക്കണമെന്നാണോ പറയുന്നത്? അതോ അവര്‍ പ്രതിപക്ഷ നേതാക്കളായതുകൊണ്ട് ഒന്നും ചെയ്യരുതെന്നാണോ. തെരഞ്ഞെടുപ്പ് സമയമാണെങ്കിലും അല്ലങ്കിലും സാധാരണക്കാരന്‍ തെറ്റ് ചെയ്താല്‍ ഇവിടെ അന്വേഷണ ഏജന്‍സികള്‍ അവരുടെ അടുത്തു പോകും ചോദ്യം ചെയ്യും. അവിടെ നിയമ നടപടികള്‍ക്ക് ഒരു ഇളവും ഉണ്ടാകില്ല. അത് തെരഞ്ഞെടുപ്പായാലും അല്ലെങ്കിലും സംഭവിക്കും. നിയമത്തെ ധിക്കരിക്കുന്ന എല്ലാവരും മറുപടി പറയേണ്ടി വരും. അതാണ് സംഭവിക്കുന്നത്.

കെജ്‌രിവാള്‍ ഒന്‍പത് തവണ സമന്‍സ് അവഗണിച്ചു. ഇപ്പോള്‍ മുന്‍ കേരള ധനമന്ത്രി തോമസ് ഐസക്ക് ഏഴ് തവണ സമന്‍സ് അവഗണിച്ചു. അതിനൊപ്പം കേരള മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയും ഇഡി ഇസിഐആര്‍ ഫയല്‍ ചെയ്തു കഴിഞ്ഞു. കേരളത്തിലെ രാഷ്‌ട്രീക്കാരുടെ അടുത്തേക്കും ഇഡി നീങ്ങുകയാണോ?

നമുക്ക് മുന്‍പില്‍ മറ്റൊരു ഉദാഹരണം ഉണ്ട്. മുന്‍പ് ഒരു തെരഞ്ഞെടുപ്പ് സമയത്താണ് ഗുജറാത്ത് മുഖ്യമന്ത്രിയെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടിയത്. അന്ന് അങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലായിരുന്നു. അദ്ദേഹം അവിടെ പോകുകയും അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി നോണ്‍ സ്‌റ്റോപ്പ് ചോദ്യം ചെയ്യലാണ് അന്ന് നടന്നത്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ വന്നു. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും എന്റെ അറിവനുസരിച്ച് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നാണ് പുറത്തിറങ്ങി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ല. പക്ഷെ പിന്നീട് താഴെത്തട്ടിലുളള കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെ എത്തിയ അപ്പീലുകള്‍ അത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതായിരുന്നു. പക്ഷെ ഈ കേസുകളില്‍ ആരോപണങ്ങളും എഫ്‌ഐആറുകളുമൊക്കെ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ്.

 

കേരളത്തിലെ സഹകരണ മേഖലയില്‍ നിരവധി അഴിമതിക്കഥകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇഡി കേരളത്തിലേക്ക് എത്തുന്നത്. ഇത്തരം അഴിമതികളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി തന്നെ ഒരു സ്ഥാനാര്‍ത്ഥിക്ക് നേരിട്ട് ഉറപ്പ് നല്‍കിക്കഴിഞ്ഞു. സഹകരണ ബാങ്കുകളില്‍ പണമിട്ടവര്‍ക്ക് അത് തിരികെ ലഭിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കുന്നു. പക്ഷെ ഇക്കാര്യത്തില്‍ കോടതികളില്‍ നിന്നു പോലും പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിലെ സഹകരണ ബാങ്ക് അഴിമതി അന്വേഷണത്തില്‍ എന്തെങ്കിലും തരത്തില്‍ കാലതാമസം വന്നതായി തോന്നുന്നുണ്ടോ?

ഓരോ കേസുകളുടെയും കാര്യത്തില്‍ എങ്ങനെയാണ് അതിന്റെ പുരോഗതിയെന്ന് പറയാന്‍ ഇപ്പോള്‍ സാധിച്ചെന്ന് വരില്ല. സാക്ഷികളെ കണ്ടെത്തുന്നതിലും വിവരങ്ങള്‍ തെളിവുകളായി മാറ്റുന്നതിലും രേഖകള്‍ തയ്യാറാക്കുന്നതിന്റെയുമൊക്കെ അടിസ്ഥാനത്തിലാകും കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകുക. ഒന്ന് ഉറപ്പാണ്, ഏജന്‍സികള്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. കാരണം അല്ലെങ്കില്‍ അത് കേസിനെ ബാധിക്കും കോടതിയും അത് ചൂണ്ടിക്കാട്ടും അങ്ങനെ കേള്‍ക്കാന്‍ ഒരു അന്വേഷണ ഏജന്‍സിയും ആഗ്രഹിക്കുന്നില്ല. കാരണം അത് അവരുടെ വിശ്വാസ്യതയെ ബാധിക്കും.

കേരളത്തിലെ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പുതിയ നരേറ്റീവ് ആണ് ഇഡി നിഴലില്‍ ജനാധിപത്യം എന്ന്. ഒരു ആരോപണമായി ഉയര്‍ന്നിട്ടല്ല, പക്ഷെ ഇവിടുത്തെ മാദ്ധ്യമങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ പേജുകളില്‍ ഉള്‍പ്പെടെ അത്തരം ലേഖനങ്ങള്‍ അച്ചടിച്ചുവിടുകയാണ്.. അതേക്കുറിച്ച് എന്താണ് പറയാനുളളത്.

നിങ്ങള്‍ പ്രതിപക്ഷത്താണെങ്കില്‍ അല്ലെങ്കില്‍ കന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ശക്തിയെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയാണെങ്കില്‍ സംസ്ഥാനത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ പോലും നിങ്ങള്‍ ചെയ്യുന്നതിനെല്ലാം ഇളവ് നല്‍കണമെന്ന് വിചാരിക്കുന്നത് അത്ര നല്ലതല്ല. 2004 മുതല്‍ 2014 വരെയുളള കാലത്ത് എല്ലാ ദിവസവും ഓരോ അഴിമതിക്കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തട്ടുകളിലുളളവര്‍ അന്ന് പറഞ്ഞിരുന്ന കാര്യമാണ് സിബിഐ കൂട്ടിലടച്ച തത്തയായി മാറിയെന്ന്. അഴിമതിക്കാരെ കണ്ടെത്തിയാലും നിയമപരമായി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ അവരെ അനുവദിച്ചിരുന്നില്ല. അഴിമതികളിലധികവും സര്‍ക്കാരുമായി ബന്ധപ്പെട്ട് തന്നെ സംഭവിച്ചുകൊണ്ടിരുന്നതിനാല്‍ സിബിഐയെ സ്വതന്ത്രരാക്കി വിടാനും അവര്‍ തയ്യാറായില്ല. കാരണം സിബിഐക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് സിറ്റിങ് മന്ത്രിമാരോടും യുപിഎയുമായി സഹകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളോടുമായിരിക്കും.
പക്ഷെ ഇപ്പോള്‍ സിബിഐയോ ഇഡിയോ ഒരു കൂട്ടിലടച്ച തത്തയല്ല, അവര്‍ അവരുടെ ജോലി ചെയ്യുന്നുണ്ട്. അവര്‍ തെളിവുകള്‍ കണ്ടെത്തുന്നത് പ്രതിപക്ഷ നേതാക്കളില്‍ നിന്നാണെന്ന് മാത്രം. കാരണം മോദി സര്‍ക്കാരില്‍ അഴിമതിയില്ല. അതുകൊണ്ടു തന്നെ അവര്‍ക്ക് ഈ സര്‍ക്കാരിനെതിരെ തിരിയേണ്ടിയും വരുന്നില്ല. അഴിമതിക്കാരെല്ലാം പ്രതിപക്ഷത്താണ്. അതുകൊണ്ട് അവിടെ മാത്രം പോകേണ്ടി വരുന്നു.

ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്ന മുറവിളിയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്ന് അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് എല്ലാ വസ്തുതകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. കോടതിയുടെ തീരുമാനം എന്താണെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്. അതില്‍ ഉയരുന്ന ചില അടിസ്ഥാനപരമായ ചോദ്യങ്ങളുണ്ട്. കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരിനോട് കടമെടുക്കേണ്ടെന്ന് പറയാനുളള അധികാരമുണ്ടോ? കടമെടുക്കുന്നതിന് ഉപാധികള്‍ മുന്നോട്ടുവെയ്‌ക്കാനുളള അധികാരമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണത്. സുപ്രീംകോടതി ഇതെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ എല്ലാ വസ്തുതകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച കോടതി പക്ഷെ ഒരിക്കല്‍ പോലും സംസ്ഥാനത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് പറഞ്ഞില്ല. മറിച്ച് കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണമായ അധികാരങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. കോടതി വിധി എന്തായാലും സര്‍ക്കാര്‍ അതിനെ മാനിക്കും.

ഇടക്കാലാശ്വാസത്തിന് വേണ്ടിയുളള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായതായി കോടതി കണ്ടെത്തിയിട്ടില്ല. ഒരു സംസ്ഥാനത്തിനും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനോ ഒരു സംസ്ഥാനത്തെയും ഇഷ്ടമല്ലെന്ന് പറഞ്ഞ് ശിക്ഷിക്കാനോ എനിക്ക് ഒരിക്കലും സാധിക്കില്ല. പക്ഷെ അതിന് അതിന്റേതായ ഫോര്‍മുലയുണ്ട്. കേരളത്തെ കേന്ദ്രം സഹായിക്കുന്നില്ലെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. കാരണം കേന്ദ്രം ഒരു സംസ്ഥാനത്തെയും പ്രത്യേകിച്ച് സഹായിക്കുന്നില്ല. ഞങ്ങള്‍ ചെയ്യുന്നത് ഓരോ സംസ്ഥാനത്തിനും കൊടുക്കാനുളളത് കൊടുക്കുക എന്നതാണ്.

കടം വാങ്ങി നടന്നിരുന്ന രാജ്യത്തില്‍ നിന്ന് ലോകത്തെ സ്വാധനീക്കുന്ന രാഷ്‌ട്രമായി മാറിയ കാഴ്ച., ഭാരതത്തിന്റെ ഈ യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?

നിരവധി കാര്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ഒരു തീരുമാനം സ്വീകരിക്കുന്നതിന് മുന്‍പ് ആഴത്തില്‍ ചിന്തിക്കുക, ചര്‍ച്ച ചെയ്യുക, വിദ?ഗ്ധരുടെ ഉപദേശം തേടുക, തീരുമാനമെടുക്കുന്ന പ്രക്രിയയിലേക്ക് സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സിനെ ഭാ?ഗമാക്കുക, ഭാരതത്തിന്റെ ആവശ്യമെന്താണെന്ന് തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നിവയെല്ലാം പരി?ഗണിച്ചിരുന്നു. ടെക്സ്റ്റ് ബുക്ക് പരിഹാരങ്ങളല്ല അവലംബിച്ചിരുന്നത്. അത്തരം ഉപദേശങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യക്ക് ഒരു ഉത്പാദക രാജ്യമാകാനുള്ള കെല്‍പ്പില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങളെ ഉള്‍പ്പടെ വിശദമായി പഠിച്ചിരുന്നു. ഭാരതത്തിന്റെ മികച്ച ഭാവിക്ക് ഉതകുന്നതല്ലെന്ന് തിരിച്ചറിഞ്ഞ ഓരോ അഭിപ്രായങ്ങളും അവിടെ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ സവിശേഷതയെന്താണ്, ഇന്ത്യയുടെ ശക്തിയെന്താണ് എന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ചില ഉപദേശങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പ്രാവര്‍ത്തികമാകില്ലെന്നും അവ നിരാകരിക്കേണ്ടി വരുന്നുവെന്നതും വിശദമായി അപ?ഗ്രഥിച്ചു. ഓരോ ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നു. എല്ലാ ചര്‍ച്ചകളും അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായി. അതിന് ശേഷമാണ് ഓരോ തീരുമാനങ്ങളും സ്വീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ, ‘ഇന്ത്യയുടെ പരിഹാരങ്ങള്‍’ രാജ്യം സ്വന്തമായി കണ്ടെത്തിയവയായിരുന്നു. ലോകത്തിന്റെ പല കോണില്‍ നടക്കുന്ന നല്ല മാതൃകകളെക്കുറിച്ച് പഠിച്ചിരുന്നുവെന്നത് വസ്തുതയാണ്.

ലോകരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് സമവായം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രത്തലവന്മാര്‍ എത്തുകയാണ്. ഇതൊരു വലിയ മാറ്റമല്ലേ?

ഇന്ത്യയെക്കുറിച്ചും, ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ചും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസത്യതയെക്കുറിച്ചും ലോകം നോക്കിക്കാണാന്‍ തുടങ്ങിയതില്‍ വന്ന മാറ്റമാണ് ഇതിലൂടെ പ്രകടമാകുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവാണെന്നും രാജ്യതാത്പര്യത്തിന് മുകളിലായി മറ്റൊന്നില്ലെന്നും രാഷ്രത്തെ മറന്ന് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും എല്ലാതിനുമുപരി ഭാരതത്തിന്റെ പുരോഗതിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് നരേന്ദ്രമോദിയെന്നും ലോകരാജ്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഏതൊരു അന്താരാഷ്‌ട്ര വിഷയത്തിലും ഇന്ത്യ നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ ഭാരതീയരുടെ താത്പര്യങ്ങളും ഭാരതത്തിന്റെ വളര്‍ച്ചയുമാണ് പരിഗണിച്ചിരുന്നത്. മറ്റ് രാജ്യങ്ങള്‍ എന്ത് ചിന്തിക്കുമെന്നോ അവര്‍ പിണങ്ങുമോയെന്നോ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിച്ചിട്ടില്ല. ഇന്ത്യയുടെ ക്ഷേമത്തിന് കോട്ടം തട്ടുന്ന ഒരു സഖ്യത്തിനൊപ്പം നില്‍ക്കാനും ഭാരതം തയ്യാറല്ലെന്ന വ്യക്തമായ നിലപാട് നരേന്ദ്രമോദി മുന്നോട്ടുവച്ചു. ഒരു രാജ്യത്തിനും എതിരായുള്ള നിലപാടല്ല, ഭാരതീയര്‍ക്ക് വേണ്ടിയുള്ള നിലപാടാണ് നരേന്ദ്രോദി സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഓരോ അവകാശവാദങ്ങളും ഇന്ന് വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യത്ത് സംഭവിച്ചിരിക്കുന്ന ഓരോ വികസന പദ്ധതികള്‍ക്ക് പിന്നിലും വലിയൊരു മാസ്റ്റര്‍പ്ലാന്‍ ഉണ്ടായിരുന്നോ?

തീര്‍ച്ചയായും മാസ്റ്റര്‍പ്ലാന്‍ പ്രകാരമാണ് ഓരോ വികസന പദ്ധതികളും നടപ്പിലാക്കിയിട്ടുള്ളത്. പുതിയ വാ?ഗ്ദാനങ്ങള്‍ നല്‍കി അത് നടപ്പിലാക്കുക എന്നുള്ളതായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ഭാരതീയര്‍ കേട്ടുപഴകിയ വാ?ഗ്ദാനങ്ങള്‍ അത് അവര്‍ക്ക് നടപ്പിലാക്കി കൊടുക്കുക എന്നുള്ളതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 2014ല്‍ അധികാരത്തിലേറിയ കാലത്ത് നല്‍കിയ നിര്‍ദേശം. ഏതൊരു രാഷ്‌ട്രീയ നേതാവ് തറക്കല്ലിട്ട പദ്ധതിയാണെങ്കിലും അത് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുക എന്നുള്ള ദൗത്യമാണ് സ്വീകരിച്ചത്. പഴയ വാ?ഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രം പുതിയ വാ?ഗ്ദാനങ്ങള്‍ നല്‍കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ 56 റെയില്‍വേ സ്‌റ്റേഷനുകള്‍ പുനര്‍നവീകരിക്കാന്‍ പോവുകയാണ്. കൊല്ലം ബൈപ്പാസ് ഉള്‍പ്പടെ നിരവധി പദ്ധതികള്‍ ദശാബ്ദങ്ങളായി പൂര്‍ത്തിയാകാതെ കിടന്നു. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ നരേന്ദ്രമോദി തന്നെ വരേണ്ടിവന്നു. ഏതോ മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയാണ്, ഇതൊന്നും പൂര്‍ത്തിയാക്കാന്‍ എന്റെ പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ പറ്റില്ലെന്ന അഹന്തയോടെയല്ല പ്രധാനമന്ത്രി ചിന്തിച്ചത്. ഒരു സംസ്ഥാനവും പുരോഗതിയുടെ കാര്യത്തില്‍ പിന്നോട്ട് പോകരുതെന്ന് നരേന്ദ്രമോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഓരോ മന്ത്രിസഭാ യോ?ഗം വിളിക്കുമ്പോഴും ഇക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 70 വര്‍ഷം ഭാരതത്തിന് നഷ്ടപ്പെട്ടു, ഇനി നാം ഒന്നായി ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കണം, ഭാരതത്തിന് വികസനം വേണമെന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകാന്‍ കുതിക്കുകയാണ് ഇന്ത്യ. ഏതെല്ലാം മേഖലകളിലെ പുരോഗതിയാണ് ഇതിനായി നിര്‍ണായക പങ്കുവഹിക്കുക?

ഭാരതത്തിലെ ഓരോ മേഖലയും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് പ്രധാനപ്പെട്ടതാണ്. ഓരോ സെക്ടറിനും അതിന്റേതായ പ്രധാന്യമുണ്ട്. ലോകത്തെ ഭീമന്‍മാരോട് കിടപിടിക്കുന്ന വിധത്തില്‍ നമുടെ ഓരോ സെക്ടറുകളും വളരേണ്ടതുണ്ട്. എന്നിരുന്നാലും ചില മേഖലകള്‍ക്ക് കൂടുതല്‍ പങ്കുവഹിക്കാനാകും. പുനരുപയോഗ ഊര്‍ജ്ജം, അഡ്വാന്‍സ്ഡ് കെമിസ്ട്രി, നിര്‍മിതബുദ്ധി, സെമികണ്ടക്ടര്‍ എന്നീ പുതിയ മേഖലകളെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ അതീവ പ്രധാന്യമര്‍ഹിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by