മാഡ്രിഡ് : സ്‌പെയിനിലെ മാഡ്രിഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. ചൈനീസ് തായ്‌പേയുടെ ഹുവാങ് യു-ഹ്സുനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ എത്തിയത്.
21-14, 21-12 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വിജയം. ലോക 63-ാം റാങ്കുകാരിയായ ഹുവാങ് യു-ഹ്സുനെയെ സിന്ധു അനായാസേനയാണ് നേരിട്ടത്. ആദ്യ റൗണ്ടില്‍ കനേഡിയന്‍ താരം വെന്‍ യു ഷാങ്ങിനെ 21-16, 21-12 എന്ന് സ്‌കോറിന് സിന്ധു പരാജയപ്പെടുത്തിയിരുന്നു.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ കൃഷ്ണ പ്രസാദ് ഗരാഗ-സായ് പ്രതീക് സഖ്യം കാനഡയുടെ ആദം ഡോങ്-നൈല്‍ യകുര സഖ്യത്തെ 21-15, 28-30, 21-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയായ എംആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു. മെക്സിക്കോയുടെ ജോബ് കാസ്റ്റിലോ-ലൂയിസ് നവാരോ സഖ്യത്തെ 21-18, 21-17 എന്ന് സകോറിന് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: