ബാള്‍ട്ടിമോര്‍: ‘ദാലി’ എന്ന കപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തില്‍ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞത് ഇന്ത്യന്‍ വംശജരായ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. കപ്പല്‍ ഇടിക്കുമ്പോള്‍ 22 ഇന്ത്യാക്കാരാണ് അതില്‍ ഉണ്ടായിരുന്നത്.
വൈദ്യുതി പ്രശ്നത്തൈ തുടര്‍ന്ന് കപ്പല്‍ നിയന്ത്രണ രഹിതമാക്കുന്തിനു മുന്നെ തന്നെ ഇവര്‍ അപായ സൂചന പുറത്തു വിട്ടു. ഇതാണ് കൃത്യസമയത്ത് രക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്താനും കൂടുതല്‍ മരണങ്ങള് ഉണ്ടാകാതിരിക്കാനും കാരണമായത്. മാര്‍ച്ച് 26ന് പ്രാദേശിക സമയം പുലര്‍ച്ചെ 1:30 ഓടെ ബാള്‍ട്ടിമോറിലെ (മേരിലാന്‍ഡ്) ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിന്റെ തൂണില്‍ ഡാലി എന്ന കണ്ടെയ്നര്‍ കപ്പല്‍ കൂട്ടിയിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: