ന്യൂദല്‍ഹി: കേരളമുള്‍പ്പെടെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിന് ഇന്ന് തുടക്കം. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഗസറ്റ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് പുറത്തിറക്കും. ഏപ്രില്‍ 26നാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.
കേരളത്തിനുപുറമെ ആസാം, ബീഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ത്രിപുര, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 88 ലോക്സഭാമണ്ഡലങ്ങളും മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിന്റെ ഒരു ഭാഗത്തുമാണ് അന്ന് വോട്ടെടുപ്പ് നടത്തുക.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. ജമ്മുകശ്മീര്‍ ഒഴികെയുള്ള മറ്റുസ്ഥലങ്ങളില്‍ ഏപ്രില്‍ അഞ്ചിനും ജമ്മുകശ്മീരില്‍ ആറിനുമാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 15 നിയമസഭാ മണ്ഡലപരിധിയില്‍ ഏപ്രില്‍ 19നും ബാക്കി വരുന്ന 13 നിയമസഭാമണ്ഡലങ്ങളില്‍ 26നുമാണ് വോട്ടെടുപ്പു നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: