“വിമാനയാത്രയ്ക്കിടയില്‍ തന്റെ ലഗേജ് നന്നായി കൈകാര്യം ചെയ്തതിന് അഭിനന്ദനങ്ങള്‍”- ഇത്രയേ യാത്രക്കാരി ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചുള്ളൂ. ഒപ്പം തന്റെ ലഗേജിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.
ശ്രംഗള ശ്രീവാസ്തവയുടെ സമൂഹമാധ്യമ പോസ്റ്റ്:
അവരുടെ പെട്ടി അശ്രദ്ധമായി കൈകാര്യം ചെയ്തതിനാല്‍ ഒരു വശത്ത് പൊട്ടിപ്പൊളിഞ്ഞത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് ഏറ്റെടുത്തത്.
പിന്നെ ഇന്‍ഡിഗോ ജട്രോളുകളുടെ പൂരമായിരുന്നു. ഞൊടിയിടയില്‍ 3.38 ലക്ഷം പേരാണ് ഈ പോസ്റ്റ് കണ്ടത്. ബെംഗളൂരുവില്‍ നിന്നുള്ള ശ്രംഗള ശ്രീവാസ്തവയാണ് തന്റെ ദുരനുഭവം തമാശ രൂപത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പക്ഷെ അതിന് ഇത്രയും പ്രതികരണം ഉണ്ടാകുമെന്ന് ശ്രംഗളയും കരുതിയില്ല.
“ഒരു ജപ്പാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്തതിനിടയില്‍ എന്റെ ബാഗിന്റെ ചക്രം പോയി. ഒരു ഫോം പൂരിപ്പിച്ച് കൊടുത്തയുടന്‍ പുതിയൊരു പെട്ടി തന്നെ അവര്‍ തന്നു”- ഒരു യാത്രക്കാരന്‍ ജപ്പാനിലെ ഒരു വിമാനക്കമ്പനിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ചു.
ഡിസംബറില്‍ യാത്ര ചെയ്ത തന്റെ ബാഗിന്റെ പിടിയും പൊട്ടി, ബാഗും പൊട്ടിയെന്ന് മറ്റൊരു യാത്രക്കാരന്‍ പ്രതികരിച്ചു. ഇതുപോലെ നിരവധി കമന്‍റുകളാണ് വരുന്നത്. ഇതിനിടയില്‍ ഇന്‍റിഗോ വിമാനക്കമ്പനി യാത്രക്കാരിയോട് മാപ്പ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക