കൊച്ചി: മലപ്പുറം കാളികാവിലെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഹൈക്കോടതി നടപടി സ്വീകരിച്ചു. കൊലപാതകം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൃദയഭേദകമായ സംഭവമാണുണ്ടായത്. എങ്ങിനെയാണ് നിഷ്കളങ്കയായ ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ കഴിയുന്നതെന്നും കോടതി ആരാഞ്ഞു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ ഇടപെടല്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ ബന്ധുക്കളാണെങ്കിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സ്വമേധയാ കേസെടുക്കുന്നതിനുള്ള നടപടി ആവശ്യപ്പെട്ടത്.
കുട്ടിയെ കൊലപ്പെടുത്തിയ അച്ഛനെ പ്രതിയാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വമേധയാ കേസെടുക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്കി. ഡിജിപി, മലപ്പുറം ജില്ലാ പോലിസ് മേധാവി, കാളികാവ് പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരെ കേസില്‍ കക്ഷിച്ചേര്ക്കാനും രജിസ്ട്രിക്ക് നിര്‍ദേശമുണ്ട്. രണ്ടു വയസുകാരിയെ മര്‍ദിച്ചുകൊന്ന അച്ഛനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുന്‍പ് കുട്ടിയെ ഇയാള്‍ മര്‍ദിച്ചിരുന്നുവെന്നും ആരോപണമുണ്ട്. കൊലക്കുറ്റത്തിന് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള വകുപ്പുകള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വണ്ടൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ മരിച്ച നിലയില്‍ എത്തിച്ചത്. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അച്ഛന് പ്രതിയാണെന്നു പോലിസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: