ന്യൂദല്‍ഹി: ബീഹാറില്‍ ലാലു പ്രസാദ് യാദവ് ജയിലില്‍ പോയപ്പോള്‍ റാബ്രി ദേവി മുഖ്യമന്ത്രിയായതിന് സമാനമാണ് ദല്‍ഹിയിലെ കാര്യമെന്ന് അനുരാഗ് താക്കൂര്‍. കന്നുകാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ് ജയിലിലായപ്പോള്‍ ഭാര്യ റബ്രിദേവി ചില പ്രഖ്യാപനങ്ങള്‍ നടത്തി. പിന്നീട് അവര്‍ മുഖ്യമന്ത്രിക്കസേര മുറുക്കിപ്പിടിച്ചിരുന്നു. അതേ സ്ഥിതിയാണ് ഇപ്പോള്‍ ദല്ഹിയിലെന്നും അനുരാഗ് താക്കൂര്‍ പരിഹസിച്ചു.
ആദ്യമൊക്കെ സദാചാരവും നീതിയും പ്രസംഗിച്ചിരുന്ന കെജ്രിവാള് ഇപ്പോള്‍ അഴിമതിയുടെ ചതുപ്പില്‍ മുങ്ങിത്താണിരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ സോണിയാഗാന്ധിയെ കസ്റ്റഡിയില്‍ എടുക്കണമെന്നാണ് ആം ആദ്മി പറയുന്നത്. പക്ഷെ മുഖ്യമന്ത്രിക്കസേര കെജ്രിവാള് അത്രമേല്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ജയിലിലായിരുന്നിട്ടും അത് വിട്ടുകൊടുക്കാതിരിക്കുന്നത്- അനുരാഗ് താക്കൂര്‍ തുറന്നടിച്ചു.
മദ്യകുംഭകോണം സംബന്ധിച്ച സത്യം വ്യാഴാഴ്ച ദല്‍ഹിഹൈക്കോടതി മുമ്പാകെ കെജ്രിവാള് തുറന്നുകാട്ടുമെന്ന് ഭാര്യ സുനിത കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പരിഹാസം. വ്യാഴാഴ്ച (മാര്‍ച്ച് 28) കെജ്രിവാളിന്റെ ഇഡി കസ്റ്റഡി അവസാനിക്കുന്ന ദിവസമാണ്. എവിടേക്കാണ് അഴിമതിപ്പണം പോയതെന്ന കാര്യവും വ്യാഴാഴ്ച കെജ്രിവാള് വെളിപ്പെടുത്തുമെന്നും സുനിത കെജ്രിവാള് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: