പൂക്കോട് : വെറ്ററിനറി സര്‍വകലാശാലയില്‍ പുതിയ വൈസ് ചാന്‍സലറായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു.മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആരോപണ വിധേയരായ 33 വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് താത്കാലിക വി സി ഡോ.പി സി ശശീന്ദ്രന് പിന്‍വലിച്ചത് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായിരുന്നു. തുടര്‍ന്ന് അദ്ദേഹം രാജിവച്ചു. സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച് നടപടികളിലെ വീഴ്ചയുടെ പേരില്‍ മുന്‍ വി സി ഡോ. എം ആര് ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.
അതേസമയംസിദ്ധാര്ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. സ്പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പെര്‍ഫോമ, എഫ്ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവ കൈമാറി.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ കൈമാറാത്തത് വിവാദമായിരുന്നു.ഇതേതുടര്‍ന്ന് ആഭ്യന്തര വകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: