തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ എയിംസ് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും നെയ്യാറ്റിന്‍കര പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മാറി മാറി വന്ന ഇടത്, വലത് സര്‍ക്കാരുകള്‍ എയിംസ് കൊണ്ടു വരാന്‍ ഒരു നടപടിയും ഇതേവരെ എടുത്തിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ഒരു ടെക്നോപാര്‍ക്ക് സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കും. തലസ്ഥാനത്ത് ബിജെപി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റ് നേടിയെടുക്കാനുള്ള മത്സരമാണ് യുഡിഎഫ്, എല്‍ഡിഎഫ് സഖ്യം നടത്തുന്നത്.
മതധ്രുവീകരണമാണ് ഇരുമുന്നണികളും ഇപ്പോള്‍ നടത്തുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തീരദേശ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയിലെ ഉന്നമനത്തിനാണ് ഗ്രാമ പ്രദേശങ്ങളില്‍ തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ഉപഹാരം രാജീവ് ചന്ദ്രശേഖറിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: