ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥന്റെ പരാമർശത്തിനെതിരെ ഇന്ത്യ ബുധനാഴ്ച മുതിർന്ന യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബെനയെ സൗത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച 30 മിനിറ്റിലധികം നീണ്ടു നിന്നു.
മുഖ്യമന്ത്രി കെജ്‌രിവാളിന് ന്യായവും സുതാര്യവും സമയോചിതവുമായ നിയമനടപടികൾ അനുവദിക്കണമെന്ന് വാഷിംഗ്ടൺ പറഞ്ഞതായി ഒരു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: