സിദ്ധാര്‍ഥ്നഗര്‍: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സിദ്ധാര്‍ഥ്നഗറിലെ കക്രഹ്വ പോസ്റ്റില്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാരെ പിടികൂടി.
ചൈനയിലെ സിചുവാന്‍ സ്വദേശിയായ ഷൗ പുലിന് എന്നയാളും ചൈനയിലെ ചോങ്കിംഗ് സ്വദേശി യുവാന്‍ യുഹാന് എന്ന യുവതിയുമാണ് പിടിയിലായത്. രണ്ട് ചൈനീസ് പാസ്പോര്ട്ടുകള്, നേപ്പാളിലേക്കുള്ള ടൂറിസ്റ്റ് വിസ, മൊബൈല്‍ ഫോണുകള്‍, രണ്ട് ചൈനീസ് സിം കാര്‍ഡുകള്‍, രണ്ട് ചെറിയ ബാഗുകളിലായി വിവിധ തരത്തിലുള്ള ഒമ്പത് കാര്‍ഡുകള്‍ എന്നിവയും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ഇരുവര്‍ക്കുമെതിരെ ഫോറിനേഴ്സ് ആക്ട് 1946 ലെ സെക്ഷന്‍ 14(എ) പ്രകാരം ഒരു എഫ്ഐആര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കോടതിയിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ നടപടികളില്‍ മാത്രമെ കൂടുതല്‍ ചോദ്യം ചെയ്യലും അതിലൂടെ ഉദ്ദേശങ്ങളും മനസ്സിലാക്കാന്‍ സാധിക്കുവെന്നും ഇവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: