കോട്ടയം: ആണ്‍പള്ളിക്കൂടമായിരുന്ന പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അവസാന ബാച്ച് ഇന്നലെ പഠനം പൂര്‍ത്തിയാക്കി പടിയിറങ്ങി. ഇതോടെ ഇത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്ന് പഠിക്കുന്ന മിക്‌സഡ്‌സ്‌കൂള്‍ ആയി മാറി.
കഴിഞ്ഞവര്‍ഷം മുതലാണ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ ആണ്‍കുട്ടികള്‍ മാത്രമുള്ള പ്ലസ് ടു ബാച്ച് തുടരുന്നുണ്ടായിരുന്നു. ഇന്നലെ ആ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങി. അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പെണ്‍കുട്ടികളും ഉണ്ടാകും.
പാലാ നഗര ഹൃദയത്തിലുള്ള സെന്റ് തോമസ് സ്‌കൂള്‍ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന വിദ്യാലയമാണ്. രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രതിഭകളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ ശില്‍പ്പ മാതൃകയിലുള്ള ഹൈസ്കൂൾ കെട്ടിടം തന്നെ ആ മഹിമ വെളിപ്പെടുത്തുന്നതാണ്.
റോഡരികില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ പാലായുടെ അഭിമാന സ്തംഭങ്ങളിലൊന്നാണ്. ഇതിനു പിന്നിലാണ് പുതിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം പണിതിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക