ധാര്‍: മധ്യപ്രദേശ് ധാറിലെ ഭോജ്ശാല ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ (എഎസ്ഐ) തുടരുന്നു. ഭക്തരെത്തി ദര്‍ശനവും ആരതിയും നടത്തി. മുസ്ലിങ്ങള്‍ കമല്‍ മൗലാ മസ്ജിദെന്ന് വിളിക്കുന്ന ഇവിടെ വെള്ളിയാഴ്ച നമാസ് നടത്താനും എഎസ്ഐ അനുമതി നല്‍കിയിട്ടുണ്ട്.
സരസ്വതീ ക്ഷേത്രമാണ് ഭോജ്ശാലയെന്നാണ് വിശ്വാസം. എഡി 1034ല്‍ രാജാ ഭോജ് നിര്‍മിച്ചാണ് ഈ ക്ഷേത്രം. പി
ന്നിട് 1875ല്‍ ബ്രിട്ടീഷുകാര്‍ ഇവിടുത്തെ വിഗ്രഹം ലണ്ടനിലേക്ക് കൊണ്ടുപോവുകയും ക്ഷേത്രം മുസ്ലിങ്ങള്‍ മസ്ജിദാക്കി മാറ്റുകയുമായിരുന്നു. ആറാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വന്‍ പോലീസ് സുരക്ഷയിലാണ് പരിശോധന നടത്തുന്നത്. ചൊവ്വയും വെള്ളിയും പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അനുമതിയും നല്കി. സര്‍വേയ്ക്ക് തടസം വരാത്ത വിധത്തില്‍ പോലീസ് നിയന്ത്രണത്തിലാണ് പ്രാര്ത്ഥ നടത്താന്‍ അനുമതി. സര്‍വേ ഈ മാസം 22നാണ് ആരംഭിച്ചത്.
ഇവിടം ക്ഷേത്ര ഭൂമിയാണെന്നും ആരാധനയ്ക്കായി വിട്ടു നല്‍കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എഎസ്ഐയുടെ മുന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് 2003 ഏപ്രില്‍ മുതല്‍ ഭോജ്ശാലയില് ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പൂജയ്ക്കും ആരാധനയ്ക്കുമായി ഇവിടെ പൂര്‍ണമായി വിട്ടു നല്‍കണമെന്നാണ് ഹിന്ദുക്കളുടെ ആവശ്യം.
ഭോജ്ശാല സരസ്വതീ ക്ഷേത്രമായിരുന്നെന്ന് പുരാവസ്തു ഗവേഷകനായ കെ. കെ. മുഹമ്മദും പ്രതികരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ട്. മുസ്ലിങ്ങള്‍ അത് മസ്ജിദാക്കി മാറ്റുകയായിരുന്നു, മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: