മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്ത് രംഗത്തുവന്നതോടെ അസ്വസ്ഥരായി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയിലൂടെ കങ്കണയെ സഭ്യമല്ലാത്ത രീതിയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ പരാമര്‍ശം വിവാദമായി. സുപ്രിയയുടെ ആക്ഷേപത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം നേതാവായ സുപ്രിയയുടെ പ്രസ്താവം ആ പാര്‍ട്ടിയുടെ മാലിന്യം നിറഞ്ഞ മനസാണ് പ്രകടമാക്കുന്നതെന്ന് ബിജെപി നേതാവ് ബാന്‍സുരി സ്വരാജ് ആഞ്ഞടിച്ചു.
സുപ്രിയ ശ്രീനേതിന്റെ വിവാദപരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം കങ്കണ പ്രതികരിച്ചത്. രാജ്യത്തെ ഓരോ സ്ത്രീയും മാന്യത അര്‍ഹിക്കുന്നുണ്ട്. അത് നല്‍കാനാവാത്തവര്‍ പൊതുരംഗത്ത് നില്‍ക്കരുത്, കങ്കണ പറഞ്ഞു.
പ്രിയപ്പെട്ട സുപ്രിയ ജി, കഴിഞ്ഞ 20 വര്‍ഷം കലാകാരിയെന്ന നിലയില്‍ എല്ലാത്തരം സ്ത്രീകളെയും അവതരിപ്പിച്ചിട്ടുണ്ട്. രാജ്ഞിയിലെ നിഷ്കളങ്കയായ പെണ്‍കുട്ടി മുതല്‍ ധാക്കഡിലെ ചാരവനിത വരെ, മണികര്‍ണികയിലെ ദേവത മുതല്‍ ചന്ദ്രമുഖിയിലെ യക്ഷി വരെ, രാജ്ജോയിലെ വേശ്യ മുതല്‍ തലൈവിയിലെ വിപ്ലവകാരിയായ നേതാവ് വരെ… കങ്കണ റണാവത് എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
‘നമ്മുടെ പെണ്മക്കളെ മുന്‍വിധിയുടെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കണം, അവരുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയ്ക്ക് അതീതമായി ഉയരണം, എല്ലാറ്റിനുമുപരിയായി, സാഹചര്യങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന ലൈംഗികത്തൊഴിലാളികളുടെ പേര് ദുരുപയോഗിക്കുന്നതില്‍ നിന്ന്, അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് നാം വിട്ടുനില്‍ക്കണം. അതാണ് മാന്യത, കങ്കണ പറഞ്ഞു.
വിവാദം ആളിക്കത്തിയതോടെ സുപ്രിയ സുനേത് അവരുടെ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലേക്ക് നിരവധി ആളുകള്‍ക്ക് ആക്സസുണ്ടെന്നും അവരില്‍ നിന്ന് ആരോ ഇട്ടതാണ് ഈ പോസ്റ്റെന്നുമാണ് സുപ്രിയയുടെ വിശദീകരണം. എനിക്ക് ഒരിക്കലും ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാന്‍ തനിക്ക് കഴിയില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയാന്‍ ശ്രമിക്കുകയാണ്, സുപ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: