Categories: Kerala

ദേശീയപാര്‍ട്ടി പദവിക്കായി സിപിഎമ്മിനെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കെട്ടി: ശോഭാ സുരേന്ദ്രന്‍

Published by

ആലപ്പുഴ: ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ സിപിഎമ്മിനെ കെട്ടിയിരിക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള ഒരു സീറ്റ് പോലും ഇല്ലാത്തതിനാലാണ് കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

ഇന്ത്യ മുന്നണി അധികാരത്തില്‍ എത്തുമ്പോഴും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമ്പോഴുമാകും കാക്കകള്‍ക്ക് മലര്‍ന്ന് പറക്കാനുള്ള ഭാഗ്യം കൈവരുന്നത്. കാക്ക മലര്‍ന്ന് പറക്കാതെ തന്നെ നരേന്ദ്ര മോദി ആലപ്പുഴയില്‍ വിജയിക്കും. ഇന്ത്യയില്‍ 400 സീറ്റില്‍ എന്‍ഡിഎ വിജയിക്കുന്ന സീറ്റുകളില്‍ ആലപ്പുഴയും ഉള്‍പ്പെടും. കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ജനങ്ങളെ വെല്ലു വിളിക്കരുത്. ജനങ്ങളുടെ പൗരാവകാശം തങ്ങള്‍ക്ക് തീറെഴുതി തന്നിരിക്കുകയാണെന്ന അഹങ്കാരമാണ് കെ. സി ജോസഫിന്. ആലപ്പുഴയിലെ ജനാധിപത്യ വിശ്വാസികള്‍ മോദിയുടെ വികസനത്തിനൊപ്പം നില്‍ക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

വേണുഗോപാലിന്റെയും കെ.സി ജോസഫിന്റെയും ആത്മവിശ്വാസം സിപിഎം നല്‍കിയ ആത്മവിശ്വാസമാണ്. ആലപ്പുഴയില്‍ വേണുഗോപാല്‍ മത്സരിക്കുന്നത് സിപിഎമ്മുമായി ദേശീയ തലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടസ്ഥാനത്തിലാണ് ഉത്തരേന്ത്യയില്‍ നിന്ന് സിപിഎമ്മിന് ഒരു സീറ്റ് നല്‍കാം എന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് വേണുഗോപാല്‍ മത്സരിക്കാന്‍ എത്തിയത്. അങ്ങനെയെങ്കിലും സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ വേണ്ടിയാണ് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ സിപിഎമ്മിനെ കെട്ടിയിരിക്കുന്നത്. ആ മോഹം ജനങ്ങള്‍ തള്ളി കളയുമെന്നും ശോഭ കൂട്ടി ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക