തിരുവനന്തപുരം: തീരസുരക്ഷക്കായി തീര പൊലീസ് ഒരു മണിക്കൂര്‍ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. സ്വകാര്യ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെ പൂവാര്‍ മുതല്‍ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ് ആകാശപ്പറക്കല്‍ നടന്നത്.
എ.ഐ.ജി. പൂങ്കുഴലി, വിഴിഞ്ഞം സി.ഐ രാജ് കുമാര്‍, നീണ്ടകര സി. ഐ. രാജീഷ്, തോട്ടപ്പള്ളി സി.ഐ. റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹെലികോപ്റ്റര്‍ നിരീക്ഷണം.
കോവളം പാലസ് ജംഗ്ഷനിലെ ഹെലിപാഡില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ പത്തിന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഒരു മണിക്കൂര്‍ ചുറ്റികറങ്ങി പതിനൊന്ന് മണിയോടെ കോവളത്ത് തിരിച്ചിറങ്ങി.
തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ എപ്പോഴും കടല്‍ പട്രോളിംഗിന് ഉള്‍ക്കടല്‍ വരെ പോകാന്‍ പാകത്തില്‍ ബോട്ട് വേണമെന്നുണ്ട്. തീരത്ത് നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടല്‍ വരെയാണ് തീരദേശ പൊലീസിന്റെ അധികാര പരിധി. എന്നാല്‍ ഇത്രയും ദൂരം സുരക്ഷിതമായി ഓടിയെത്താന്‍ പാകത്തിലുള്ള ബോട്ടുകള്‍ സംസ്ഥാനത്തെ ഭൂരിഭാഗം തീരദേശ സ്റ്റേഷനുകളിലും ഇല്ലെന്ന ആക്ഷേപത്തിനിടയിലാണ് ആകാശ നിരീക്ഷണം എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: