തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന.സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
60 കെട്ടിട നിര്‍മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയതെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് നിയമം, ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട്, കരാര്‍ തൊഴിലാളി നിയമം ഇതര സംസ്ഥാന തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിലാളികളുടെ സുരക്ഷ, താമസ സൗകര്യം, സൂര്യാഘാതം എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: