തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കേരള കൗമുദി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ (66)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
സംസ്ഥാനത്തെ പിടിച്ചുലച്ച പാമോലിന്‍ അഴിമതി രേഖകള്‍ പുറത്തുകൊണ്ടുവന്നത് ബി.സി. ജോജോ ആയിരുന്നു.മതികെട്ടാന്‍ ചോലയിലെ കൈയേറ്റങ്ങള്‍ ജനശ്രദ്ധയിലെത്തിച്ചതും മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതും അദ്ദേഹമാണ്.
രാജ്യത്തെ ആദ്യവെബ് ടിവിയായ ഇന്ത്യാ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായി ബി.സി. ജോജോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പേട്ട എസ് എന്‍ നഗറിലെ വസതിയായ ഉത്രാടത്തില്‍ നിന്ന് ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും.11 ന് അവിടെ നിന്ന് കുടുംബ വീടായ കൊല്ലം മയ്യനാട് സുമതി ഭവനിലേക്ക് കൊണ്ടുപോവും. സംസ്‌കാരം അവിടെ വൈകുന്നേരം 4 ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: