Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രങ്ങള്‍, കോളനികള്‍, ജവാന്മാര്‍, വ്യാപാര ശാലകള്‍…. വി.മുരളീധരനെ ഹൃദയത്തിലേക്ക് സ്വീകരിച്ച് ജനസഞ്ചയം

ആറ്റിങ്ങലെ അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് വിമുക്തഭടന്മാരുമായി സംവദിച്ചായിരന്നു ഇന്നലത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ആറ്റിങ്ങല്‍ ബ്രാഞ്ച് പ്രസിഡണ്ട് സനല്‍കുമാറിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാരുടെ വലിയ സംഘം വി മുരളീധരനെ സ്വീകരിച്ചു.

Janmabhumi Online by Janmabhumi Online
Mar 26, 2024, 05:09 pm IST
in Thiruvananthapuram
സായിഗ്രാമത്തില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ സെല്‍ഫിയെടുക്കുന്നു

സായിഗ്രാമത്തില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ സെല്‍ഫിയെടുക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ആറ്റിങ്ങല്‍: പദയാത്രകള്‍, വികസന ചര്‍ച്ചകള്‍, ക്ഷേത്രദര്‍ശനം, രാജ്യം കാത്തുസൂക്ഷിക്കുന്ന സൈനികരുമായി സംവാദം… തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പര്യടനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനസഞ്ചയം. ക്ഷേത്രങ്ങള്‍, വീരജവാന്മാരെ അനുസ്മരിക്കല്‍, വിരമിച്ച സൈനികരുമായി സംവാദം, അഭിഭാഷകരുമായി ആശയവിനിമയം, കോളനികളിലും വ്യാപാര ശാലകളിലും ബസ്റ്റാന്റിലുമുള്ള സന്ദര്‍ശനങ്ങള്‍. എല്ലായിടത്തും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം.

ആറ്റിങ്ങലെ അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് വിമുക്തഭടന്മാരുമായി സംവദിച്ചായിരന്നു ഇന്നലത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ആറ്റിങ്ങല്‍ ബ്രാഞ്ച് പ്രസിഡണ്ട് സനല്‍കുമാറിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാരുടെ വലിയ സംഘം വി മുരളീധരനെ സ്വീകരിച്ചു. മഹിളാ വിങ്ങ് പ്രസിഡണ്ട് ഹേമലത, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സി.ആര്‍. ശ്രീകുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഉഷാകുമാരി, ബ്രാഞ്ച് ട്രഷറര്‍ വിജയകുമാര്‍, താലൂക്ക് ജോയിന്‍ സെക്രട്ടറി മുരളീധരന്‍, താലൂക്ക് പ്രസിഡണ്ട് സൗന്ദര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് വിമുക്തഭടന്മാര്‍ മന്ത്രിക്ക് നിവേദനവും നല്‍കി.

മുപ്പതിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കൊട്ടിയോട് കോളനിയില്‍ മുരളീധരന് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. തങ്ങളെ കാണാന്‍ എത്തിയ കേന്ദ്രമന്ത്രി കൂടിയായ മുരളീധരനെ 71 കാരിയായ നിരഞ്ജന നിവാസില്‍ തങ്കമ്മ(71) സന്തോഷാശ്രുക്കള്‍ പൊഴിച്ചാണ് ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. കോളനിയുടെ കണ്ണിലുണ്ണിയായ ബുദ്ധിമാന്ദ്യമുള്ള ദേവു എന്ന മകളെ വി. മുരളീധരന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ കൂടിനിന്ന പലരുടെയും കണ്ണ് നിറയുന്നത് കാണാമായിരുന്നു. മുരളീധരനെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ഓരോരുത്തരും മത്സരിക്കുകയായിരുന്നു. വോട്ട് മുരളീധരനെന്ന് കോളനിവാസികള്‍ ഉറപ്പുനല്‍കി.

ആറ്റിങ്ങലെ വസ്ത്ര വ്യാപാരശാലയായ സ്വയംവരയില്‍ എത്തിയപ്പോഴാണ് ഹെയര്‍ബിന്‍ തെരയുകയായിരുന്ന ആറുവയസുകാരി മെഹറീന്‍ സൈനിനെ കാണുന്നത്. സ്ഥാനാര്‍ത്ഥി നീട്ടിയ ഹെയര്‍ബിന്‍ ഓമനത്തത്തോടെ അവള്‍ കൈയിലൊതുക്കി. ഹെയര്‍ബിന് വാങ്ങിയതിനുള്ള പണംനല്‍കി ബില്ലടിച്ചുവാങ്ങുകയും ചെയ്തു. എന്തൊരു ലാളിത്യം എന്ന് ജീവനക്കാരെല്ലാം പരസ്പരം പറയുന്നുണ്ടായിരുന്നു. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകരെയും ജീവനക്കാരെയും പോലീസ് സ്‌റ്റേഷനിലെത്തി പോലീസുകാരെയും പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു. എല്ലായിടത്തും ലഭിച്ചത് ഹൃദ്യമായ സ്വീകരണം.

സായി ഗ്രാമത്തിലെത്തി സായിബാബയുടെ പ്രതിഷ്ഠയ്‌ക്കു മുന്നില്‍ തൊഴുതുപ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സത്യസായി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. വികസന ചര്‍ച്ചയിലും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ സെല്‍ഫിക്കുവേണ്ടി തിരക്കുകൂട്ടി. എല്ലാരും സെല്‍ഫിയെടുത്തു. എല്ലാര്‍ക്കുവേണ്ടി ഒടുവില്‍ വി.മുരളീധരനും സെല്‍ഫിയെടുത്തു. ഏവരുടെയും വോട്ടുറപ്പാക്കി അടുത്ത സ്ഥലത്തേക്ക്….
വൈകുന്നേരം നടന്ന പദയാത്രകള്‍ ആവേശം വിതറുന്നതും വിജയം ഉറപ്പാക്കുന്നതുമായിരുന്നു. ഒറ്റൂര്‍ പഞ്ചായത്തിലെ വടശ്ശേരിക്കോണത്തുനിന്നും ആരംഭിച്ച പദയാത്ര ഞെക്കാടും നാവായിക്കുളം പഞ്ചായത്തില്‍ മാവിന്‍മൂട് നിന്നാരംഭിച്ച പദയാത്ര കല്ലമ്പലത്തും സമാപിച്ചു.

കരവാരം പഞ്ചായത്തില്‍ വഞ്ചിയൂര്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. കടവിള ജങ്ഷനില്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ വിട്ടുവന്നവരെ മുരളീധരന്‍ സ്വീകരിച്ചു. സിപിഎം പ്രവര്‍ത്തകരായ ഷാജി, സുജ, പ്രജി, ഷൈമ എന്നിവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, ദിനേശന്‍, രേഖ എന്നിവരും ആവേശത്തോടെയാണ് ബിജെപിയിലേക്കെത്തിയത്. രാത്രി വൈകിയും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ നാട്ടുകാര്‍ കാത്തുനിന്നിരുന്നു.

Tags: attingalUnion Minister V MuraleedharanLoksabha Election 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ജാഗ്രതാ യാത്രാനായകന്‍ വി മുരളീധരന്‍ സംസാരിക്കുന്നു.
Kerala

മയക്കുമരുന്ന് വിപത്ത് തടയാന്‍ നിയമഭേദഗതി വേണം: വി. മുരളീധരന്‍

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് : യുവതി അറസ്റ്റില്‍

Kerala

മാനഭംഗ കേസ് പ്രതിയെ 25 വര്‍ഷത്തിന് ശേഷം പിടികൂടി; തിരുവനന്തപുരം സ്വദേശി പിടിയിലായത് കാസര്‍കോഡ് നിന്ന്

Kerala

ആറ്റിങ്ങലില്‍ വീട്ടുവളപ്പില്‍ മുള്ളന്‍ പന്നി, പിടികൂടാന്‍ ഏറെ ബുദ്ധിമുട്ടി വനം വകുപ്പ് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു.

സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ലഹരിയില്‍ അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന ‘ ദി റിയൽ കേരള സ്റ്റോറി’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’; ടീസർ റിലീസ് ആയി..

എവേക് ചിത്രവുമായി അലക്സ് പോൾ സംവിധാന രംഗത്തേക്ക്.

ക്ലീൻ യു സർട്ടിഫിക്കറ്റുമായി പടക്കളം മെയ് എട്ടിന്

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു.

“കലയ്‌ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം”: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്‌ക്കുന്നതായി കമൽ ഹാസൻ

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : 23ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies