ന്യൂഡൽഹി: പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് കീഴിലുള്ള 96.55 ശതമാനം ക്ലെയിമുകളും തീർപ്പാക്കിയെന്നറിയിച്ച് കേന്ദ്രസർക്കാർ. ഫെബ്രുവരിയുള്ള ക്ലെയിമുകളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് ഏകദേശം 2,610 കോടി രൂപയോളം വരുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 1.73 ലക്ഷം ക്ലെയിമുകളാണ് തീർപ്പാക്കിയത്.
അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ മറ്റെന്തെങ്കിലും വൈകല്യമുണ്ടാകുകയോ ചെയ്താലുള്ള ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ബീമാ യോജന. ഇതുവരെ 43.29 കോടി ജനങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2024 ഫെബ്രുവരി 29 വരെ 1.73 ലക്ഷം ക്ലെയിമുകളിലായി 2,610 കോടി രൂപ നൽകി.
2015 മെയ് ഒമ്പതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സമൂഹത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് താങ്ങായി എന്ന നിലയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വർഷം തോറും പുതുക്കാൻ സാധിക്കുന്ന പദ്ധതിയാണ് പിഎംഎസ്ബിവൈ. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലൂടെ പദ്ധതിയിൽ ചേരാവുന്നതാണ്. 18-70 പ്രായപരിധിയിൽ വരുന്ന ആളുകൾക്ക് പദ്ധതിയിൽ ചേരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: