Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കറുത്ത രാമകൃഷ്ണനും വെളുപ്പിന്റെ വിദ്വേഷവും

Janmabhumi Online by Janmabhumi Online
Mar 26, 2024, 02:27 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

രാമചന്ദ്രന്‍ മുല്ലശ്ശേരി

ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെ ലക്ഷ്യമിട്ട് സത്യഭാമ എന്ന നര്‍ത്തകി നടത്തിയ വംശീയ അവഹേളനത്തെയും ജാതി അധിക്ഷേപത്തെയും ലിംഗപരമായ വിവേചനത്തെയും കേരളം ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു. അകാലത്തില്‍ അസ്തമിച്ച അതുല്യതാരം കലാഭവന്‍ മണിയുടെ ഇളയ സഹോദരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനോടാണ് കേരള കലാമണ്ഡലത്തില്‍ പഠിച്ചു നര്‍ത്തകിയായിത്തീര്‍ന്ന സത്യഭാമ തന്റെ സാംസ്‌ക്കാരിക ശൂന്യതയും ഗര്‍വ്വും വെളുപ്പെടുത്തിയത്. കേരളം ഒന്നടങ്കം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുതീര്‍ത്തിട്ടും കൂസലന്യേ തന്റെ ധാര്‍ഷ്ട്യം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തെ വെല്ലുവിളിക്കുകയാണ് അവര്‍.

കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തില്‍ ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനോളം അക്കാദമിക് ബിരുദം കരസ്ഥമാക്കിയ വേറൊരാള്‍ ഇല്ലായെന്ന്തന്നെ പറയാം. കേരള കലാമണ്ഡലം കല്പിതസര്‍വ്വകലാശാല, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, കാലടി ശ്രീശങ്കരാ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി മോഹിനിയാട്ടത്തില്‍ എം.എ, എംഫില്‍, ‘മോഹിനിയാട്ടത്തിലെ പുരുഷ രംഗാവതരണം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി എന്നിവയിലൊക്കെ ഒന്നാം റാങ്കും ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ ബിരുദങ്ങള്‍ക്കൊപ്പം യുജിസിയുടെ നെറ്റ് പരീക്ഷ പാസ്സായതും ദൂരദര്‍ശന്റെ എ ഗ്രേഡ് ആര്‍ട്ട്സ്റ്റ് എന്നീ ബഹുമതികളൊക്കെ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ സത്യഭാമയുടെ നൃത്ത യോഗ്യത രാമകൃഷ്ണന്‍ ആര്‍ജ്ജിച്ചതിന്റെ എത്ര കാതം താഴെയാണ്

മുമ്പ് കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് അതിനുള്ള അപേക്ഷ തയ്യാറാക്കി അക്കാദമിയില്‍ എത്തിയ ഡോ.രാമകൃഷ്ണനോട് ജോലിയുള്ളവര്‍ക്ക് നൃത്തോത്സവത്തില്‍ അവസരം ഇല്ലെന്നു പറഞ്ഞ് നിഷേധിച്ചിരുന്നു. താന്‍ കാലടി സര്‍വ്വകലാശാലയിലും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി താല്ക്കാലിക അദ്ധ്യാപകന്‍ മാത്രമാണെന്നും സാമ്പത്തിക നേട്ടമല്ല തന്റെ ലക്ഷ്യമെന്നും ഒരു നൃത്തകലാകാരന്‍ ആയ തനിക്ക് ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ അക്കാദമിക്ക് വേണ്ടി ചിലങ്കയണിയുക എന്നത് മാത്രമാണ് ആഗ്രഹമെന്നും മുന്‍ കാലങ്ങളില്‍ താന്‍ അക്കാദമിയുടെ നൃത്തോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞതും അന്ന് മുഖവിലയ്‌ക്കെടുത്തില്ല.

പുരുഷന്മാര്‍ മോഹിനിയാട്ടത്തില്‍ പങ്കെടുക്കുന്നത് അക്കാദമിയുടെ കീഴ്‌വഴക്കമല്ലെന്നും അത് ലംഘിക്കാന്‍ പറ്റില്ലെന്നുമായിരുന്നു അടുത്ത വാദം. ചുരുക്കത്തില്‍ ഡോ. ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്ന സര്‍വ്വഥാ യോഗ്യനായ അഥവാ സര്‍ഗ്ഗധനനായ ആ കലാകാരനോട് കേരള സംഗീത നാടക അക്കാദമി അന്ന് കാട്ടിയത് മൂന്ന് തരത്തിലുള്ള അനീതിയും വിവേചനവുമായിരുന്നു. ഒന്ന് ടിയാന്‍ പട്ടികജാതിയില്‍ പിറവി കൊണ്ടു. രണ്ടാമത് ലിംഗവിവേചനം. മൂന്ന് അവസരതുല്യതയുടെ നിഷേധം. ഇവ മൂന്നും ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥകളെ ലംഘിക്കുന്നതും കേരളം ആര്‍ജിച്ച നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിക്കുന്നതുമായിരുന്നു. ഏതായാലും ചെറുത്തു നില്പിനും പോരാട്ടങ്ങള്‍ക്കുമൊടുവില്‍ അന്നത്തെ വകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടലില്‍ രാമകൃഷ്ണന് നീതി ലഭ്യമാക്കി.

കല- സാംസ്‌കാരിക-സാഹിത്യ-സിനിമ മേഖലകളില്‍ നടമാടുന്ന ജാതീയമായ വേര്‍തിരിവുകളും സവര്‍ണ്ണ ബോധത്തിന്റെ തലക്കനവും അത്രരഹസ്യമല്ല. തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ താരമൂല്യമേറിയ നടനായിരുന്നിട്ടും കലാഭവന്‍ മണിയോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച വെളുത്തനടിമാരെ കേരളീയര്‍ അത്ര പെട്ടന്ന് മറക്കില്ല. നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തെയും ഗരിമയേയും ജീര്‍ണ്ണതയിലേക്ക് നയിക്കുന്ന ഇത്തരം ആപത്ക്കരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് ഈ നാടിന്റെ കടമയാണ്. ഒരു ഭാഗത്ത് സമത്വ ദര്‍ശനത്തിന്റെ സൈദ്ധാന്തികവാദം ഉത്‌ഘോഷിക്കുകയും അതേ മാത്രയില്‍ സവര്‍ണ്ണതയുടെ ഉരുക്കുകോട്ട കൊത്തളങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പൊയ്മുഖങ്ങളുടെ പകര്‍ന്നാട്ടമാണ് ആ മേഖലയില്‍ കാണാന്‍ കഴിയുക.

ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ അനവധി അംഗീകാരങ്ങള്‍ വാങ്ങി കൂട്ടിയിട്ടുള്ള ഡോ. ബിജുവിനെപ്പോലെയുള്ള പ്രതിഭാശാലിയായ സിനിമാ സംവിധായകനോട് മലയാള ചലച്ചിത്രലോകം പുലര്‍ത്തുന്ന സമീപനം ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പാകമാകാത്ത, സാംസ്‌ക്കാരിക, പുരോഗമനമനസ്സാണ് കേരളത്തിന്റേതെന്ന് അടിവരയിട്ടു പറയുന്നു. പ്രേക്ഷക ലക്ഷങ്ങളെ ആനന്ദലഹരിയില്‍ ആറാടിക്കുന്ന ഡോ. പന്തളം ബാലനെപ്പോലെ തലയെടുപ്പുള്ള ഗായകന്മാരും ഗായികമാരും ചലച്ചിത്ര മേഖലയില്‍ നേരിടുന്ന ജാതീയ വിവേചനങ്ങള്‍ വിവരണങ്ങള്‍ക്കതീതമാണ്. സിനിമയ്‌ക്ക് വേണ്ടി റിക്കാര്‍ഡ് ചെയ്ത പാട്ടുകള്‍ പോലും ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ അവഗണിക്കപ്പെട്ട ഗായകനാണ് പന്തളം ബാലന്‍. പാടാന്‍ എഗ്രിമെന്റ് വച്ച് റിക്കാര്‍ഡിംഗ് സമയം നിശ്ചയിച്ച ശേഷം അവസരം നിഷേധിച്ചതുമായ എത്രയോ അനുഭവങ്ങള്‍…കോട്ടയം ആലീസും മിന്‍മിനി തുടങ്ങിയുള്ള ശബ്ദ സൗകുമാര്യങ്ങള്‍ ഇന്നെവിടെയാണ്!

നാടകമേഖലയില്‍ ജാതീയത പൂര്‍ണ്ണമായും മുക്തമല്ലെങ്കിലും സ്ഥിതി വളരെ മെച്ചമാണ്. കലാ-സാഹിത്യ- സാംസ്‌ക്കാരിക ഇടങ്ങളിലെ വരേണ്യവര്‍ഗ്ഗ ആധിപത്യവും പാരമ്പര്യ കുത്തകയും വാര്‍പ്പ് മാതൃകകളെയും ശ്ലഥം ശ്ലഥങ്ങളാക്കുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും വേണം. പേരിനൊപ്പം വാലില്ലെങ്കില്‍ അച്ഛന്റെ പേരിനൊപ്പമെങ്കിലും അതുണ്ടായിരുന്നിരിക്കണമെന്നും മറ്റുമുള്ള അലിഖിത വ്യവസ്ഥയും തൊലിപ്പുറം വെളുത്തതായിരിക്കണമെന്ന നിബന്ധനയും കലയുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും സാമ്പ്രദായിക കാഴ്ചപ്പാടുകളാണെങ്കില്‍ അവ അറുത്തെറിയണം. നെയ്യാറ്റിന്‍കര വാസുദേവന്മാര്‍ ഇനിയുമിവിടെ ഉണ്ടാകണം. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ അഭിനയ സിദ്ധികൊണ്ട് വിസ്മയിപ്പിക്കുന്ന വിനായകന്മാരും കലാഭവന്‍ മണിമാരും അരങ്ങത്ത് പ്രശോഭിക്കുന്നത് ജാതിയുടെ ആനുകൂല്യത്താലല്ല അവര്‍ ആര്‍ജ്ജിച്ച കലാമൂല്യങ്ങളുടെ കരുത്തില്‍ത്തന്നെയാണ്.

കാക്കയെപ്പോലെ കറുത്തവനെന്നും ദൈവവും പെറ്റതള്ളയും പൊറുക്കില്ലെന്നും സൗന്ദര്യം ഇല്ലെന്നും മറ്റും അപഹസിക്കുന്ന, കലയോട് കൂറും ആത്മാര്‍ത്ഥതയും സാംസ്‌ക്കാരിക ബോധവുമില്ലാത്ത- ജാതിക്കുശുമ്പും അസൂയയും മാത്രം കൈമുതലായുള്ള സത്യഭാമമാര്‍ വാഴുന്ന കേരളമല്ല നമുക്ക് വേണ്ടത്. ഗുരു ഗോപിനാഥും തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനും കോട്ടയം ചെല്ലപ്പനുമൊക്കെ ചടുല നൃത്തങ്ങളിലൂടെ, ദ്രുതചലനങ്ങളിലൂടെ, തനത് ലാസ്യനൃത്തത്തിലൂടെ, നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ചതുര്‍വൃത്തികളില്‍ ലാവണ്യ സമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളിലൂടെ മലയാളികളെ മോഹിപ്പിച്ചത് കാലുകള്‍ ഇറുക്കിപ്പിച്ചായിരുന്നില്ല.

മോഹിനിയാട്ടം പഠിപ്പിക്കുന്ന ഒട്ടെല്ലാ അദ്ധ്യാപകരും പുരുഷന്മാരാണെന്നിരിക്കെ മോഹിനിയാട്ടം അവതരണത്തില്‍ സ്ത്രീ ആധിപത്യം മാത്രം മതിയെന്ന നര്‍ത്തകി സത്യഭാമയുടെ നിലപാട് കലാകാരന്റെ മൗലികാവകാശത്തിന്മേലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുമുള്ള കടന്നുകയറ്റമാണ്. കറുപ്പ് നിറം അപകര്‍ഷതയുടെതല്ല. കറുപ്പ് അഴകാര്‍ന്ന നിറമാണ്. കറുപ്പ് കരുത്തിന്റെ പ്രതീകമാണ്. അദ്ധ്വാനിക്കുന്നവരുടെ സിംബലാണ് കറുപ്പ്. പരമ്പരയാ പകര്‍ന്നു കിട്ടുന്ന നിറമാണ് കറുപ്പ്. രാമകൃഷ്ണന്റെ കറുപ്പ് പൂര്‍വ്വീക സിദ്ധിയാണ്. അത് അഭിമാനമാണ്.

സവര്‍ണ്ണ മനോഭാവത്തോടെ സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും കാലത്തിനും യോജിക്കാത്ത നിയമവിരുദ്ധവുമായ ശകാരങ്ങളും ആക്ഷേപങ്ങളും അവഹേളനവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ പട്ടികജാതി അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

(സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയും ദലിത് ആദിവാസി മഹാസഖ്യം ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

Tags: rlv ramakrishnanKalamandalam Sathyabhama
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം, യൂട്യൂബ് ചാനല്‍ ഉടമയും പ്രതി

Kerala

കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യം; നൃത്ത അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് ആർഎൽവി രാമകൃഷ്ണൻ

Kerala

എന്‌റെ പാര്‍ട്ടി ഭരിച്ചിട്ടും കേരളത്തില്‍ കറുത്തവനും വെളുത്തവനും എന്ന കടുത്ത വിവേചനം: ആര്‍എല്‍വി രാമകൃഷ്ണന്‍

Kerala

ക്ഷേത്ര കലാശ്രീ പുരസ്‌കാരം കെ.എസ്. ചിത്രയ്‌ക്ക്; ക്ഷേത്രകലാ ഫെലോഷിപ്പുകള്‍ രാജശ്രീ വാര്യര്‍ക്കും ആര്‍എല്‍വി രാമകൃഷ്ണനും

Entertainment

കലാമണ്ഡലം സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി;ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ,

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies