പഴയങ്ങാടി (കണ്ണൂര്‍): ജോലി വാഗ്ദാനം നല്കി ഒമാനിലേക്ക് കടത്തിയ എഴോം സ്വദേശിനിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ മോചനം. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നല്കി ഒമാനിലേക്ക് കടത്തിയ ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഭാരത എംബസിയുടെയും ഇടപെടലില്‍ നാട്ടിലെത്തിയത്.
ബെംഗ്ലളൂരുവില്‍ ഹോട്ടല്‍ വ്യവസായം നടത്തിവരികയായിരുന്ന യുവതി കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പി.എ. ജമാലുദ്ദീന്‍ എന്ന ആളുമായി പരിചയപ്പെടുകയും ഒമാനില്‍ ജോലി സാധ്യത ഉണ്ടെന്ന് അറിയിയുകയുമായിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസം. 23 നാണ് യുവതി ഒമാനില്‍ എത്തിയത്. തുടര്‍ന്ന് 800 റിയാലിന് ഇവരെ ഏജന്റിന് വില്‍ക്കുകയായിരുന്നു. ഏജന്റ് മറിച്ച് 1500 റിയാലിന് ഒമാന്‍ സ്വദേശിക്ക് വീട്ടുജോലിക്കായി കൈമാറി. ചതി മനസിലാക്കിയ യുവതി ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലില്‍ നാട്ടിലെത്തി. ഏജന്റ് പിടിച്ചുവച്ച ഇവരുടെ പാസ്പോര്‍ട്ടും മറ്റ് സാധനങ്ങളും ഒമാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ട് നല്‍കുകയായിരുന്നു.
ബിജെപി മാടായി മണ്ഡലം പ്രസിഡന്റ് സി. ഭാസ്കരന്, ജനറല്‍ സെക്രട്ടറിമാരായ വടക്കന്‍ സുജിത്ത്, കെ. സജീവന്, ജില്ലാ കമ്മിറ്റി അംഗം ടി. ശശീന്ദ്രന് തുടങ്ങിയവര്‍ യുവതിയുടെ വീട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: