മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ക്രിക്കറ്റ് 2024ലെ മുഴുവന്‍ മത്സരക്രമവും ബി.സി.സി.ഐ പുറത്തുവിട്ടു. മേയ് 26ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ സമയക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ചില ഐ.പി.എല്‍. മത്സരങ്ങള്‍ വിദേശത്തുവെച്ച് നടത്തുമെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്തായി. ഏപ്രില്‍ എട്ടിന് ചെന്നൈ-കൊല്‍ക്കത്ത മത്സരം നടക്കും. സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സ് ഏപ്രില്‍ 10നാണ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടുക. ആരാധകരേറെയുള്ള മുംബൈ-ബംഗളൂരു മത്സരം ഏപ്രില്‍ 11നാണ്. മറ്റൊരു പ്രധാന പോരാട്ടമായ മുംബൈചെന്നൈ മത്സരം ഏപ്രില്‍ 14നാണ്. പ്ലേ ഓഫ് മത്സരങ്ങള്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലുമായി നിശ്ചയിച്ചിട്ടുള്ളത്. ക്വാളിഫയര്‍ വണ്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ മേയ് 21, 22 തീയതികളില്‍ അഹമ്മദാബാദില്‍ നടക്കും. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ മത്സരങ്ങള്‍ മേയ് 24, 26 തീയതികളില്‍ ചെന്നൈയിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: