ഇന്റര്‍നാഷണല്‍ ലീഗ് എഗൈന്‍സ്റ്റ് എപ്പിലെപ്സി എന്ന ആഗോള സംഘടന എല്ലാവര്‍ഷവും മാര്‍ച്ച് 26 അന്താരാഷ്ട്ര അപസ്മാര ദിനമായി ആചരിക്കുന്നു. പര്‍പ്പിള്‍ ഡേ എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുക. ലാവണ്ടറിനെയാണ് അപസ്മാരത്തിന്റെ പ്രതീക പുഷ്പമായി ലോകം അംഗീകരിച്ചിരിക്കുന്നത്. അതിന്റെ നിറമാണ് പര്‍പ്പിള്‍. മനസ്സിന് സന്തോഷം നല്കുന്ന പുഷ്പമായും ലാവണ്ടര്‍ അറിയപ്പെടുന്നു. അങ്ങിനെയാണ് അത് പ്രതീകമായി മാറിയത്.
ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം ലോകത്ത് 50 ദശലക്ഷം അപസ്മാരരോഗികളായുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലാണ് കൂടുതല്‍ പേരുള്ളത്. കുട്ടികളിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ് അപസ്മാരം കൂടുതലായി കാണപ്പെടുന്നത്. പുരാതനകാലം മുതലുള്ള രോഗാവസ്ഥയാണ് അപസ്മാരം. ജൂലിയസ് സീസര്‍, ഹെര്‍ക്കുലീസ് എന്നിവര്‍ക്കൊക്കെ അപസ്മാരം ഉണ്ടായിരുന്നുവെന്ന് ഗ്രീക്കുകാര്‍ കരുതിയിരുന്നു. എന്നാല്‍ ബി.സി അഞ്ചാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്ര പിതാവായ ഹിപ്പോക്രാറ്റസാണ് അത് തലച്ചോറില്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണെന്നു കണ്ടെത്തുകയും അപസ്മാരത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ മാറ്റിമറിക്കുകയും ചെയ്തത്. അതുവരെ പ്രേതബാധ എന്നൊക്കെയാണ് കരുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: