കോട്ടയം: കെ.ബി.ഗണേഷ് കുമാറിനെ ഗതാഗത മന്ത്രിയാക്കിയതിലുള്ള കലിപ്പ് സി.ഐ.ടി.യുവിന് തീരുന്നില്ല. ഗണേഷിനെ മന്ത്രിയാക്കാതിരിക്കാന്‍ സോഷ്യല്‍ മീഡിയ വഴി പഴയ നാറ്റക്കേസുകള്‍ കുത്തിപ്പൊക്കുകയും രാഷ്‌ട്രീയമായി ഒട്ടേറെ ചരടുവലികള്‍ നടത്തുകയും ചെയ്തിട്ടും രക്ഷയില്ലാതെ വന്നതോടെ ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുകയാണവര്‍. ഗണേഷ് കുമാര്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് പാര വയ്‌ക്കാന്‍ തുടക്കത്തിലേ കിണഞ്ഞ് പരിശ്രമിച്ചത്. കെ.എസ്.ആര്‍.ടി.സിയെങ്ങാനും നന്നായിപ്പോയാല്‍ തങ്ങളും നന്നായി പണിയെടുക്കേണ്ടിവരുമെന്ന് വിയര്‍പ്പിന്റെ അസുഖമുള്ള ഏതാനും നേതാക്കള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ പ്രക്ഷോഭം. സ്ഥാനമേറ്റ ഗണേഷ്‌കുമാര്‍ ഡ്രൈവിംഗ് ടെസ്റ്റിലും മറ്റും കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പറ്റില്ലെന്നാണ് ഇവരുടെ വാദം. ഇതിന്റെ ഭാഗമായി 27ന് സെക്രട്ടറിയേറ്റ് പടിക്കലും രണ്ടാംഘട്ടത്തില്‍ മന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്താന്‍ സി.ഐ.ടി.യു തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പു മറികടന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനുള്ള നീക്കവുമായി ഗണേഷിന് മുന്നോട്ടു പോകാന്‍ സമ്മതിക്കില്ലെന്ന് സി.ഐടിയു പറയുന്നു.
ഓരോ ദിവസവും ഒട്ടേറെ പേരുടെ ജീവന്‍ നിരത്തില്‍ പൊലിയുമ്പോഴും നിയമങ്ങള്‍ മനസ്സിലാക്കിയും റോഡ് മര്യാദകള്‍ പാലിച്ചും വാഹനമോടിക്കാനുള്ള പരിശീലനം കൊടുക്കാനുള്ള നീക്കത്തിന് അള്ളു വയ്‌ക്കാന്‍ സി.ഐ.ടി.യു.വിനെപ്പോലുള്ള സംഘടനകള്‍ശ്രമിക്കുന്നതില്‍ പൊതുസമൂഹത്തില്‍ നിന്നുതന്നെ എതിര്‍പ്പുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: