സിംഗപ്പൂർ: ഏത് ഭാഷയിലും തീവ്രവാദി ഒരു തീവ്രവാദിയാണ് , തീവ്രവാദത്തെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ അനുവദിക്കരുതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദത്തിലാണ് ജയശങ്കറിന്റെ പരാമർശം.
ചൈനയെ പരോക്ഷമായി പരിഹസിച്ച് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. ചൈനയോട് തീവ്രവാദത്തിന് വ്യത്യസ്തമായ വിശദീകരണം നൽകരുതെന്നും പരോക്ഷമായി എസ്. ജയശങ്കർ പറഞ്ഞു.
നയതന്ത്രത്തിൽ, വിവിധ രാജ്യങ്ങൾ അവരുടെ സ്വന്തം സംസ്കാരങ്ങളും പാരമ്പര്യങ്ങളും ചിലപ്പോൾ അവരുടെ ഭാഷയും ആശയങ്ങളും ചർച്ചയ്ക്ക് കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥർ തങ്ങളുടെ ആഗോള സഹപ്രവർത്തകരുമായി സെൻസിറ്റീവും ഭാഷാപരമായി വ്യത്യസ്തവുമായ വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നൽകിയതായിരുന്നു അദ്ദേഹം.
ജയശങ്കർ തന്റെ പ്രസംഗത്തിൽ, സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കുകയും ‘ ദൽഹി ചലോ’ ആഹ്വാനം ചെയ്യുകയും ചെയ്ത സ്വാതന്ത്ര്യ സമര നാളുകൾ മുതലുള്ള ഇന്ത്യ-സിംഗപ്പൂർ ബന്ധങ്ങൾ ഓർത്തെടുത്തു. നേതാജിയെക്കുറിച്ചുള്ള സിംഗപ്പൂർ നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ (നേതാജി) പ്രദർശനത്തിൽ 1,500 ഓളം ഇന്ത്യൻ പ്രവാസികൾക്കൊപ്പം അദ്ദേഹവും പങ്കെടുത്തു.
ഇന്ത്യ കൂടുതൽ ആഗോളവൽക്കരിക്കുന്നു, അതിന്റെ എല്ലാ വശങ്ങളും സിംഗപ്പൂരുമായുള്ള ബന്ധത്തിന്റെ തീവ്രതയിലും ഗുണനിലവാരത്തിലും പ്രതിഫലിക്കുമെന്നും ജയശങ്കർ അടിവരയിട്ടു. ഇന്ത്യയുടെ ആഗോളവൽക്കരണത്തിൽ സിംഗപ്പൂർ തങ്ങളുടെ പങ്കാളിയാണ്, ആ പങ്കും സഹവർത്തിത്വവും തങ്ങൾ വിലമതിക്കുന്ന ഒന്നാണെന്ന് ജയശങ്കർ പറഞ്ഞു.
കൂടാതെ ജയശങ്കർ സിംഗപ്പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ സമൂഹത്തെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യങ്ങൾ വിശദീകരിക്കുകയും ഭാരത് ഒരു ആഗോള സുഹൃത്താണ് എന്ന് എടുത്തുകാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: