ഛത്തീസ്ഗഢിലെ ബിലാസ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ തസ്തികകളിലേക്കുള്ള അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 733 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടൂ സമ്പ്രദായത്തിൽ നേടിയ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയുമാണ് യോഗ്യത.
15-നും 24-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാകും പ്രായം കണക്കാക്കുക. ഒരു വർഷമാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത സ്റ്റൈപ്പൻഡ് ലഭ്യമാകും.
ട്രേഡുകളും ഒഴിവുകളും:
കാർപെന്റർ-38, കോപ്പാ-100, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-10, ഇലക്ട്രീഷ്യൻ-137, ഇലക്ട്രിക്കൽ (മെക്കാനിക്)-5, ഫിറ്റർ-187, മെഷീനിസ്റ്റ്-4,
പെയിന്റർ-42, പ്ലംബർ-25, മെക്കാനിക്കൽ (ആർ.എ.സി.)15, എസ്.എം.ഡബ്ല്യു.-4, സ്റ്റെനോ (ഇംഗ്ലീഷ്)-27, സ്റ്റെനോ (ഹിന്ദി)-19, ഡീസൽ മെക്കാനിക്-12, ടർണർ-4, വെൽഡർ-18, വയർമാൻ-80, കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ്-4, ഡിജിറ്റൽ ഫോട്ടോഗ്രാഫർ-2.
വിശദവിവരങ്ങൾക്ക് https://secr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. wwww.apprenticeshipindia.gov.in എന്ന പോർട്ടൽ മുഖേനയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 12 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: