കോട്ടയം: കാലങ്ങളായി സംസ്ഥാനത്ത് നടത്തിപ്പോന്ന വിഷു- ഈസ്റ്റര്‍ – റംസാന് ചന്തകള്‍ ഇക്കുറി ഇല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലാണ് ചന്തകള്‍ നടത്താന്‍ കഴിയാത്തതെന്നാണ് സപ്ളൈക്കോ വിശദീകരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് സൗജന്യ നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്നാണ് വ്യാഖ്യാനം . എന്നാല്‍ പണമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിഷുവും ഈസ്റ്ററും റംസാനും പൊടുന്നനെ ഉണ്ടായതല്ലെന്ന് വിശദീകരിക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടല്ല. തെരഞ്ഞെടുപ്പു വിജ്ഞാപനം വരും മുന്‍പ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം ചന്തകള്‍ അസാധാരണമായ ഒന്നല്ല എന്നതുകൊണ്ടുതന്നെ അനുമതി തേടിയിരുന്നുവെങ്കില്‍ ഒരു പക്ഷെ കമ്മിഷന് നല്‍കുമായിരുന്നു. അതിനുള്ള ശ്രമം നടത്തിയോ എന്നും വ്യക്തമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അത്തരം നടപടികളിലേക്ക് കടന്നില്ലെന്നാണ് വിവരം. സാധാരണക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ മിതമായി വിലക്ക് ലഭിച്ചിരുന്ന സപ്ളൈക്കോ സ്റ്റോറുകളില്‍ പലതിലും സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലും ഇത്തരം ചന്തകള്‍ ഒഴിവാക്കിയത് പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ധൂര്‍ത്തു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ, കേന്ദ്ര സര്‍ക്കാര്‍ പരിധി വിട്ട് കടം കൊടുക്കാത്തതുകൊണ്ടാന്നെന്ന് വ്യാഖ്യാനിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നിര്‍ലജ്ജം നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: