കൊച്ചി: ബാങ്കോക്കില്‍ നിന്ന് എത്തിയ നാല് യാത്രക്കാരില്‍ നിന്ന് 3,700 ഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) പിടികൂടി.
കണ്ണൂര്‍ സ്വദേശി സുമിത്താണ് പിടിയായതില് ഒരാള്‍, മറ്റു മൂന്നു പേര് വനിതകളാണ്. 3771.41 ഗ്രാം തൂക്കമുള്ള സ്വര്‍ണം പേസ്റ്റ് രൂപത്തിലായിരുന്നുവെന്ന് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രത്യേക വിവരത്തെ തുടര്‍ന്നാണ് എഐയു ഉദ്യോഗസ്ഥര്‍ യാത്രക്കാരെ എക്സിറ്റ് ഗേറ്റിനു മുന്നില്‍ തടഞ്ഞത്.
യാത്രക്കാരനെ പരിശോധിച്ച ശേഷം, സ്ത്രീ യാത്രക്കാര്‍ ധരിക്കുന്ന ബ്രസിയറുകളിലും സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണവും, പുരുഷ യാത്രക്കാരന്റെ അരക്കെട്ടില്‍ ബെല്‍റ്റില്‍ കെട്ടിയ നിലയിലും സ്വര്‍ണ്ണം കണ്ടെടുത്തു. നാല് യാത്രക്കാരെയും 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: