ടെല്‍ അവീവ്: വടക്ക്കിഴക്കന്‍ ലെബനനിലെ ബാല്‍ബെക്ക് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യോമാക്രമണം നടത്തിയതായി പ്രാദേശിക ലെബനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
വാരാന്ത്യത്തില്‍ വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ആക്രമണം. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബാല്‍ബെക്ക് ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ്. യുദ്ധത്തിനിടയില്‍ ഇത് നാലാം തവണയാണ് ബാല്‍ബെക്ക് മേഖലയിലെ ഹിസ്ബുള്ള സ്ഥാനങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച ആദ്യം, ഇസ്രായേല്‍ സൈന്യം ഗാസയിലെ അല്‍ഷിഫ ആശുപത്രിയുടെ പരിമിതമായ പ്രദേശങ്ങളില്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന് നടത്തിയിരുന്നു. ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഈ സൗകര്യം ഉപയോഗിക്കുന്ന മുതിര്‍ന്ന ഹമാസ് ഭീകരര്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: