വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ചില സ്ഥാപനങ്ങള്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്റ് ലേണിംഗ്,
ഓണ്‍ലൈന്‍ ലേണിംഗ് തുടങ്ങിയ രീതിയില്‍ അനധികൃതമായി നടത്തുന്ന യു.ജി, പി.ജി പ്രോഗ്രാമുകള്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്.
ഇത്തരം പ്രോഗ്രാമുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകാരം ഉണ്ടോ എന്ന് യു.ജി.സി. വെബ് സൈറ്റുകളില്‍ നോക്കി ഉറപ്പുവരുത്തണം. ഈ വര്‍ഷത്തെ പ്രവേശനം ഫെബ്രുവരിയില്‍ തുടങ്ങി മാര്‍ച്ച് 31ന് അവസാനിക്കുന്നതാണ് . ചേരുന്ന കോഴ്സുകള്‍ ഈ കാലയളവില്‍ തന്നെയാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഉദ്ദേശിക്കുന്ന പ്രോഗ്രാമുകളുടെ പേര്, കോഴ്സ് ദൈര്‍ഘ്യം, യോഗ്യത എന്നിവ യൂണിവേഴ്സിറ്റി നല്കിയിരിക്കുന്നതു പ്രകാരം തന്നെയാണോയെന്നും മനസിലാക്കണം.
ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ഏത് പ്രദേശങ്ങളിലെ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്റ് ലേണിംഗ് പ്രോഗ്രാമുകള്‍ നടത്താമെന്ന് യു.ജി.സി തീരുമാനിച്ചിട്ടുണ്ട്. അവയ്ക്ക് പുറത്ത് പ്രോഗ്രാമുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല. ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ഇത്തരം പ്രോഗ്രാമുകളോ ലീഡിങ് അസിസ്റ്റന്‍സോ നടത്തിക്കൂടാ എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: