ന്യൂദല്‍ഹി: സ്വന്തം ശരീരത്തിലെ തൊലി ഉപയോഗിച്ച് ഉണ്ടാക്കിയ ചെരിപ്പ് അമ്മയ്‌ക്ക് സമ്മാനിച്ച മകന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ആ മകന് അതിന് പ്രേരണയായത് മാതൃസ്നേഹത്തിന്റെ പര്യായമായ ഭഗവാന്‍ ശ്രീരാമന്‍ തന്നെ. അമ്മയ്‌ക്ക് വേണ്ടി സ്വന്തം തൊലി കൊണ്ട് ചെരുപ്പ് ഉണ്ടാക്കിയാലും മതിയാകില്ലെന്ന ശ്രീരാമന്റെ വചനമായിരുന്നു .
उज्जैन: हिस्ट्रीशीटर रहे रौनक गुर्जर ने अपनी जांघ की चमड़ी से अपनी मां के लिए चरण पादुकाएं बनवाई.
रौनक ने कहा- रामायण से मां की सेवा करने की प्रेरणा मिली.#historysheeter #Ujjain pic.twitter.com/BsMLfs4yct
— manisha singh (@manishaasingh24) March 21, 2024
മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയായ റൗണക് ഗുർജാർ ആണ് മതപരമായ ഒരു ചടങ്ങിനിടെ തന്റെ അമ്മയ്‌ക്ക് സ്വന്തം ശരീരത്തിലെ ചര്‍മ്മത്താല്‍ നിര്‍മ്മിച്ച ചെരിപ്പ് സമ്മാനമായി നൽകിയത്. ഭഗവാന്‍ ശ്രീരാമനാണ് തനിക്ക് ഇതിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ഉജ്ജയിനിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് ഗുർജാർ അമ്മയ്‌ക്ക് ചെരിപ്പുകൾ സമ്മാനിച്ചത്. എക്‌സിൽ പങ്കിട്ട ചിത്രങ്ങളിൽ, ഗുർജാർ അമ്മയ്‌ക്ക് ചെരിപ്പ് സമ്മാനിക്കുന്നതും അമ്മയുടെ അരികിൽ ഇരിക്കുന്നതും കാണാം.
‘ഞാൻ പതിവായി രാമായണം പാരായണം ചെയ്യാറുണ്ട്. ശ്രീരാമൻ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുമുണ്ട്. അമ്മയ്‌ക്ക് വേണ്ടി സ്വന്തം തൊലി കൊണ്ട് ചെരുപ്പ് ഉണ്ടാക്കിയാലും മതിയാകില്ലെന്ന് ശ്രീരാമൻ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ആശയമാണ് എന്റെ മനസ്സിൽ തങ്ങിയത്. അങ്ങനെയാണ് എന്റെ സ്വന്തം ചർമ്മം ഉപയോഗിച്ച് ചെരിപ്പ് ഉണ്ടാക്കി അമ്മയ്‌ക്ക് സമ്മാനിക്കാൻ തീരുമാനിച്ചത്’, ഗുർജാർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിലാണെന്നാണ് എനിക്ക് സമൂഹത്തോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയാണ് നമുക്കായ് സ്വർഗം സൃഷ്ടിക്കുന്നതെന്നും ഗുർജാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: