മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ദുരുപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുന്നത് തടയാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്് ) ചട്ടം ഭേദഗതി ചെയ്തു. ഇത് പ്രകാരം ഏതെങ്കിലും സാഹചര്യത്തില്‍ മെബൈല്‍ ഫോണിലെ സിം കാര്‍ഡ് മാറ്റിയെടുക്കുന്നവര്‍ക്ക് അടുത്ത ഏഴ് ദിവസം കഴിയാതെ മറ്റൊരു കമ്പനിയിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. ജൂലായ് ഒന്നു മുതല്‍ ഈ നിബന്ധന നിലവില്‍ വരും. നമ്പര്‍ മാറാതെ മറ്റൊരു കമ്പനിയിലേക്ക് ഫോണ്‍ കണക്ഷന് മാറ്റിയെടുക്കുന്ന സംവിധാനമാണ് പോര്‍ട്ടിംഗ്. ബി. എസ്. എന്‍ എല്‍ കണക്ഷന് എടുത്തവര്‍ക്ക് വൊഡാഫോണിലേക്കോ ജിയോയിലേക്കോ, തിരിച്ചോ മാറുന്നതിന് ഇപ്പോള്‍ തടസമില്ല. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയും കേന്ദ്രസര്‍ക്കാരും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: