Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടിട്ടും അമാവാസിയായി മകന്റെ തീരാനഷ്ടം…… ജീവിതത്തിന്റെ രണ്ടറ്റവും കണ്ട തമ്പിയില്‍ തത്വചിന്തകള്‍ പിറന്നേ പറ്റൂ…

പ്രണയത്തിന്റെ സര്‍വ്വഭാവങ്ങളേയും ആശ്ലേഷിച്ച ഈ ഗാനരചയിതാവിന്റെ വാക്കുകളില്‍, എഴുത്തില്‍ എല്ലാം കൂടുതല്‍ കൂടുതലായി തത്വചിന്താഭാരവും(അതോ തത്വചിന്ത എന്ന കൈത്താങ്ങോ?) കടന്നുവന്നു.

Janmabhumi Online by Janmabhumi Online
Mar 23, 2024, 08:28 pm IST
in Kerala, Music, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ശതാഭിഷിക്തനായി ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തില്‍ അതിനും 15 വര്‍ഷം മുന്‍പേ ഒരു നാള്‍ അമാവാസി കടന്നുവന്നു. അത് തമ്പിയുടെ ജീവിതത്തിലെ ആഘോഷം തട്ടിപ്പറിച്ച് കടന്നുപോയി. അതോടെ പ്രണയത്തിന്റെ സര്‍വ്വഭാവങ്ങളേയും ആശ്ലേഷിച്ച ഈ ഗാനരചയിതാവിന്റെ വാക്കുകളില്‍, എഴുത്തില്‍ എല്ലാം കൂടുതല്‍ കൂടുതലായി തത്വചിന്താഭാരവും(അതോ തത്വചിന്ത എന്ന കൈത്താങ്ങോ?) കടന്നുവന്നു.

തത്വചിന്തകള്‍ എന്നും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളില്‍ കൂട്ടായുണ്ടായിരുന്നു. സുഖമൊരു ബിന്ദു… (ഇതു മനുഷ്യനോ), ചിരിക്കുമ്പോൾ കൂടെ… (കടല്‍), ബന്ധുവാര്..ശത്രുവാര് (ബന്ധുക്കള്‍, ശത്രുക്കള്‍) നീയെവിടെ നിൻ നിഴലെവിടേ..നീയും ഞാനും നട്ടുവളര്‍ത്തിയ നിശ്ശബ്ദ മോഹങ്ങളെവിടേ (ചിത്രമേള) ഇഴനൊന്തു തകർന്നൊരു (വിലയ്‌ക്കുവാങ്ങിയ വീണ), സത്യത്തിൻ ചിറകൊടിഞ്ഞു (നാത്തൂന്‍) ഇങ്ങിനെ എത്രയെത്രെ പാട്ടുകള്‍….

പക്ഷെ ആ കറുത്ത ദിവസത്തിന് ശേഷം ശ്രീകുമാരന്‍തമ്പി ജന്മദിനങ്ങള്‍ ആഘോഷിക്കാതായി. 2009 മാര്‍ച്ച് 20നാണ് ആ അമാവാസി കടന്നുവന്നത്. തമ്പിയുടെ ജീവിതത്തില്‍ കീഴ്മേല്‍ മറിച്ച കറുത്തദിനം. ശ്രീകുമാരൻ തമ്പിയുടെ മകൻ രാജ്കുമാർ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.

‘ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു’- രണ്ട് വര്‍ഷം മുന്‍പ് തന്റെ 82ാം ജന്മദിനത്തില്‍ എഴുതിയ കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി എഴുതി.

“എനിക്ക് നല്‍കിയ ദീര്‍ഘായുസ്സില്‍ കുറച്ച് അവന് കൊടുക്കാമായിരുന്നില്ലേ എന്ന് ദൈവത്തോട് ഞാന്‍ ചോദിച്ചിട്ടുണ്ട്”-മകന്റെ മരണത്തെക്കുറിച്ച് ചോദിച്ച ജേണലിസ്റ്റിന് തമ്പി കൊടുക്കുന്ന മറുപടിയിലും അസാധ്യമായതിനെ മോഹിക്കുന്ന തത്വചിന്തയുണ്ട്. .

മകന്റെ മൂന്നാമത്തെ തെലുങ്കു സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്. മകന് വേണ്ടി വഴിപാട് കഴിച്ച ശേഷം പൂജാരി ആ അര്‍ച്ചന കയ്യിലേക്ക് തന്നപ്പോള്‍ താഴേ വീണ് ചിതറിപ്പോയപ്പോള്‍ ശ്രീകുമാരന്‍തമ്പിക്ക് എന്തോ ഒരു വ്യാധി ഉള്ളില്‍ തോന്നിയിരുന്നു. അന്നാണ് മകന്റെ മരണവാര്‍ത്ത ടിവിയിലൂടെ തമ്പി അറിയുന്നത്.

“ലോകത്തിൽ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് ഞാൻ അനുഭവിച്ചത്. മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്. ” – ഒരു ടിവി ഇന്‍റര്‍വ്യൂവില്‍ തമ്പി പറയുന്നു.

“എന്റെ ഏറ്റവും വലിയ ആഘോഷം അവസാനിപ്പിച്ച ആ കാലത്തോട് എനിക്ക് സ്നേഹവും നന്ദിയുമില്ല. എന്റെ 69ആം വയസിലാണ് അവൻ മരിച്ചത്. പല വിട്ടുവീഴ്ചകളും ചെയ്യാൻ ഞാൻ തയാറായത് പോലും മോന്റെ വേർപാടിന് ശേഷമാണ്. മരണത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും തീക്ഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാർഥത്തിൽ ഇത് എന്റെ രണ്ടാം ജന്മമാണ്”- 69 വയസ്സിന് ശേഷമുള്ള തന്റെ ജീവിതത്തെ രണ്ടാം ജന്മമായി കാണാന്‍ തമ്പി ഇഷ്ടപ്പെടുന്നു.

15 വര്‍ഷത്തിനിപ്പുറവും ആ വേദനയില്‍ നിന്നും അദ്ദേഹം കരകയറിയിട്ടില്ല. “അര്‍ജ്ജുനന് സ്വന്തം മകന്‍ അഭിമന്യുവിന്റെ മരണം തടഞ്ഞുനിര്‍ത്താനായില്ലല്ലോ. അര്‍ജ്ജുനനേക്കാള്‍ വലിയ ധീരനോ വീരനോ ഒന്നുമല്ലല്ലോ ശ്രീകുമാരന്‍ തമ്പി.” – മകന്റെ വിയോഗത്തെ മുറിച്ചുകടക്കാന്‍ ചില തത്വചിന്താശകലങ്ങള്‍ ഉള്ളില്‍ നിരത്താന്‍ ശ്രമിക്കുമ്പോഴും ഉള്ളിലുണരുന്ന വ്യാധിയുടെ ഓളങ്ങളെ അടക്കാന്‍ തമ്പിക്കാവുന്നില്ല. ഇപ്പോഴും ഉറക്കഗുളിക കഴിച്ചാണ് താന്‍ ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന പരിപാടിയായ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴും അദ്ദേഹം ഈ വേദനയെക്കുറിച്ച് സംസാരിച്ചിരുന്നു. മരണം സത്യമായ കാര്യമാണെന്നും ജീവിതമാണ് നരകമെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. മരണം മോക്ഷമാണ്.

ഇതിനിടെ മറ്റൊരാഘാതമായി വന്ന അനുജത്തിയുടെ മരണം ഉലച്ചപ്പോള്‍ എഴുതിയ വരികളിലും  തത്വചിന്ത ഊറ്റിയെടുത്ത് വിളമ്പിയിരിക്കുന്നു:

“ദേഹികളണിയും ദേഹങ്ങള്‍ എരിയും
ആ ഭസ്മം ഗംഗയില്‍ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികള്‍
ഇന്നോളം ഗംഗയില്‍ ഒഴുകി
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തമാ
ഗംഗാജലം അനുജത്തീ, ആശ്വസിക്കൂ’

രാജേശ്വരിയെന്ന ജീവിതസഖിക്കൊപ്പം, കവിതയെന്ന മകള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാജകുമാരന്‍ തമ്പിയെന്ന മകന്റെ മരിക്കാത്ത ഓര്‍മകളുമായി, തന്റെ 84ാം വയസ്സിലും തമ്പി ഹൃദയം കൊണ്ടെഴുതുന്നു- കാലത്തിന്റെ നന്മകളും തിരിച്ചടികളും വെച്ചുനീട്ടിയ അറിവുകളുടെ വെളിച്ചത്തില്‍.

Tags: Malayalam song writersreekumaran thampiLatest infoMalayalam SongShreekumaran Thampi#HBDSreekumaranthampiRajkumar thambiphilosophical songsPhilosophical writing
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Sports

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

Entertainment

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)
Entertainment

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

പുതിയ വാര്‍ത്തകള്‍

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies