ന്യൂദല്‍ഹി: പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ അറസ്റ്റിലായതോടെ അടുത്ത നേതാവാരെന്ന ചോദ്യമാണ് ആം ആദ്മി പാര്‍ട്ടിയില്‍ ഉയരുന്നത്. പാര്‍ട്ടിയിലെ രണ്ടാമനും കേജ്‌രിവാളിന്റെ വിശ്വസ്തനും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങും ഇതേ കേസില്‍ നിലവില്‍ ജയിലിലാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നാണ് മറ്റൊരു മുതിര്‍ന്ന നേതാവ്. ദേശീയതലത്തില്‍ ഭഗവന്ത് സിങ് മന്നിനെ ഉയര്‍ത്തിക്കാണിക്കാമെങ്കിലും ദല്‍ഹിയില്‍ ആരെന്ന ചോദ്യം ബാക്കിയാണ്. ഇതുകൊണ്ടുതന്നെയാണ് അരവിന്ദ് കേജ്രിവാള്‍ ജയിലില്‍ ഇരുന്ന് ഭരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള കാരണം. എന്നാല്‍ ഇത് ജയിലിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് ബുദ്ധിമുട്ടാണ്.
നിലവില്‍ ദല്‍ഹിയിലെ മന്ത്രിമാരായ അതിഷി, സൗരവ് ഭരദ്വാജ്, രാജ്യസഭാംഗം രാഘവ് ഛദ്ദ എന്നിവരില്‍ ആരെങ്കിലും പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാം. ഇതില്‍ അതിഷിക്കാണ് കൂടുതല്‍ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: