തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ശനിയാഴ്ച നേരിയതോ, മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത.
രാത്രി 11.30 വരെ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കാലാവസ്ഥാ പ്രവചനം തിരുവനന്തപുരം നഗരത്തിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചിരുന്നു. പാലാ, ഭരണങ്ങാനം, പൂഞ്ഞാര്‍ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലൊക്കെ മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: