Categories: KeralaAutomobile

ഡ്രൈവിംഗ് ലൈസന്‍സ് : കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടാല്‍ വീണ്ടും ടെസ്റ്റ് പാസാകണം

Published by

കോട്ടയം: ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ ശ്രദ്ധിക്കുക കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടാല്‍ പിന്നെ ടെസ്റ്റ് നടത്തിയ ശേഷമേ പുതുക്കി കിട്ടൂ. മോട്ടോര്‍ വാഹന നിയമത്തില്‍ 2019 നടത്തിയ സമഗ്ര ഭേദഗതിയെ തുടര്‍ന്നാണ്് ഈ നിബന്ധന കൂട്ടിച്ചേര്‍ത്തത് . നിയമത്തിന്‌റെ പതിനഞ്ചാം വകുപ്പില്‍, കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണമെന്നാണ് വ്യവസ്ഥ. ഇത് അടുത്തിടെ ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ സാധാരണ ഫീസ് നല്‍കി പുതുക്കിയെടുക്കാന്‍ കഴിയും.
അടുത്തിടെ എറണാകുളം സ്വദേശിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഇക്കാര്യം ശരിവയ്‌ക്കുകയും ചെയ്തു. ലൈസന്‍സിന് 2020 ഒക്ടോബര്‍ 30 വരെ കാലാവധി ഉണ്ടായിരുന്നയാള്‍ 22 ജൂലായിലാണ് പുതുക്കാന്‍ അപേക്ഷിക്കുന്നത്. അന്ന് ലൈസന്‍സ് പുതുക്കി നല്‍കി. പിന്നീട് സ്മാര്‍ട്ട് കാര്‍ഡ് ആക്കി മാറ്റാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് ലൈസന്‍സ് നിയമപ്രകാരമല്ല പുതുക്കി നല്‍കിയിരിക്കുന്നതെന്ന് ആര്‍.ടി.ഒ. കണ്ടെത്തിയത.് കാലാവധി പിന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ ലൈസന്‍സ് പുതുക്കാനായി ടെസ്റ്റിന് ഹാജരാകണമെന്ന് ആര്‍.ടി.ഒ ലൈസന്‍സ് ഉടമയെ അറിയിച്ചു. ഇതു ചോദ്യം ചെയ്ത് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയെങ്കിലും 2019 ലെ മോട്ടോര്‍ വാഹന ഭേദഗതി പ്രകാരം ഹര്‍ജി തള്ളുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by