തിംഫു: ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി ആദരിച്ച് ഭൂട്ടാന്‍ രാജാവ്. ഇതോടെ നരേന്ദ്ര മോദി ഭൂട്ടാന്റെ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വിദേശ നേതാവ് കൂടിയായി.
ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കും ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ വിശിഷ്ടമായ സേവനത്തിന് പ്രധാനമന്ത്രി മോദിക്ക് ഓര്‍ഡര്‍ ഓഫ് ദി ഡ്രക്ക് ഗ്യാല്‍പോ നല്‍കുവെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 2021 ഡിസംബര്‍ 17ന് നടന്ന 114ാമത് ദേശീയ ദിനാഘോഷ വേളയില്‍ ഭൂട്ടാന്‍ രാജാവ് ബഹുമതി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ’ രാജ്യം ആജീവാനാന്തം ഒരു വ്യക്തിക്കു നല്‍ക്കുന്ന ആദരമാണ്.
#WATCH | Thimpu: The King of Bhutan confers the Order of the Druk Gyalpo on Prime Minister Narendra Modi.
As per ranking and precedence established, the Order of the Druk Gyalpo was instituted as the decoration for lifetime achievement and is the pinnacle of the honour system in… pic.twitter.com/hkszvDdWyd
— ANI (@ANI) March 22, 2024
അതേസമയം ഈ ബഹുമതി എന്റെ വ്യക്തിപരമായ നേട്ടമല്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. ഭാരതത്തിനും 140 കോടി ഭാരതീയര്‍ക്കുമുള്ള ആദരമാണിത്. ഭൂട്ടാനിലെ ഈ മഹത്തായ ഭൂമിയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി ഞാന്‍ ഈ ബഹുമതി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. ഈ ബഹുമതിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്നും ബഹുമതി സ്വീകരിച്ച ശേഷം അദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: