കോട്ടയം: കനത്ത വേനല്‍ ചൂടിനു മേല്‍ കുളിരായി പാലായില്‍ ഇടിമിന്നലോടെ മഴ പെയ്തു. ഈരാറ്റുപേട്ട, കിടങ്ങൂര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മഴ കിട്ടിയിരുന്നു. എന്നാന് പാല നഗരപ്രദേശത്ത് ആദ്യമഴയാണ് ഇന്നലെ പെയ്തത്. അഞ്ചരയോടെ തുടങ്ങിയ മഴ അര മണിക്കൂര്‍ നീണ്ടു. കരിഞ്ഞുണങ്ങിത്തുടങ്ങിയ പച്ചക്കറികള്‍ക്കും മറ്റും മഴ ഉണര്‍വായി. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീപ്പകളിലും മറ്റും വെള്ളം ശേഖരിച്ചു.
കന്നിമഴ നന്നായി ലഭിച്ചെങ്കിലും രണ്ടുമൂന്നു ദിവസങ്ങളിലെങ്കിലും തുടര്‍ന്നാല്‍ മാത്രമേ ഭൂമി ് കുതിര്‍ന്നു കിട്ടൂ. സാധാരണ കുംഭത്തില്‍ ഒരു വേനല്‍ മഴ ലഭിക്കാറുണ്ട്. അതിനു പിന്നാലെ പാലാക്കാര് കപ്പ നടാറുമുണ്ട്. ഇക്കുറി കുംഭവും കടന്ന് മീനത്തിലാണ് ആദ്യ മഴ കിട്ടിയത്.
ഭൂമി നന്നായി കുതിര്ന്നെങ്കില് മാത്രമേ ആവിക്ക് ശമനമുണ്ടാകൂ. പുതിയ തളിരുകള്‍ നാമ്പിടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: