കോയമ്പത്തൂര്‍: മോദി ഈയിടെ നടത്തിയ കോയമ്പത്തൂര്‍ പര്യടനത്തില്‍ 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ആ നടക്കുന്ന ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്ന നൂറുകണക്കിന് പേര്‍ക്കും ഇവരുടെയെല്ലാം ബന്ദക്കള്‍ക്കും മോദിയുടെ പുഷ്പാര്‍ച്ചന ആശ്വാസലേപനമായി മാറി. അന്നത്തെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 58 പേര്‍ക്കും പരിക്കേറ്റ 200 പേര്‍ക്കുമായി മോദി നടത്തിയ പുഷ്പാര്‍ച്ചനയുടെ വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നു.
1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്ന വീഡിയോ:
1998 ലെ കോയമ്പത്തൂര്‍ സ്ഫോടനം
1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം മറക്കാന്‍ കഴിയില്ല. 1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ബോംബ് സ്ഫോടനമുണ്ടായത്. 58 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. 11 ഇടങ്ങളിലായി 12 ബോംബാക്രമണങ്ങളാണ് അരങ്ങേറിയത്. അതും കോയമ്പത്തൂര്‍ നഗരത്തിന് 12 കിലോമീറ്റര്‍ ചുറ്റളവില്‍.
ജെലാറ്റിന്‍ സ്റ്റിക്കുകളുപയോഗിച്ചായിരുന്നു സ്ഫോടനം. കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍, ഇരുചക്രവാഹനങ്ങളിലെ സൈഡ് ബോക്സുകള്‍, റെക്സിന്‍-ഡെനിം ബാഗുകള്‍, പഴവണ്ടികള്‍ എന്നിവയിലായിരുന്ന ടൈമറുകള്‍ ഘടിപ്പിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. കൃത്യസമയങ്ങളില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. പൊട്ടാത്ത ഏതാനും ബോംബുകള്‍ അന്ന് ബോംബ് നിര്‍വ്വീര്യമാക്കല്‍ സ്ക്വാഡ് നിര്‍വീര്യമാക്കി. ശെല്‍വരാജ് എന്ന ട്രാഫിക് പൊലീസുകാരനെ ഭീകരവാദ സംഘടനയായ അല്‍ ഉമ്മ ഗ്രൂപ്പിലെ അംഗം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് 1997ല്‍ കോയമ്പത്തൂരില്‍ വര്‍ഗ്ഗീയ ലഹളയുണ്ടായി. ഇതിന് പ്രതികാരമായിട്ടായിരുന്നു കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പര പ്രതികള്‍ ആസൂത്രണം ചെയ്തത്.
എസ്.എ. ബാഷ എന്ന അല്‍- ഉമ്മ സംഘടനയുടെ സ്ഥാപകന്‍ ആയിരുന്നു പ്രധാനസൂത്രധാരന്‍. ബോംബ് സ്ഫോടന പരമ്പര നടന്ന ദിവസം വൈകീട്ട് നാല് മണിക്ക് കോയമ്പത്തൂരില്‍ രാഷ്‌ട്രീയ യോഗത്തിന് എത്തിച്ചേരേണ്ടിയിരുന്ന എല്‍.കെ. അദ്വാനിയായിരുന്നു ഭീകരവാദികളുടെ ലക്ഷ്യമെന്നും ഈ ബോംബ് സ്ഫോടനപരമ്പരയ്‌ക്ക് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു.
അബ്ദുള്‍ നാസര്‍ മദനിയും അറസ്റ്റിലായി
ഈ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തു. അതുവരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്ന അബ്ദുള്‍ നാസര്‍ മദനിയ്‌ക്ക് ഇത്തരം ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അന്നാണ് വെളിപ്പെട്ടത്. കോയമ്പത്തൂര്‍ സ്ഫോടനത്തിന് പിന്നാലെ തമിഴ്നാട് പൊലീസ്, സിആര്‍പിഎഫ്, റാപിഡ് ആക്ഷന്‍ ഫോഴ്സ്, സ്വിഫ്റ്റ് ആക്ഷന്‍ ഫോഴ്സ് എന്നിവര്‍ സംയുക്തമായി കോയമ്പത്തൂരിലെ കോട്ടമേഡ്, തിരുമല്‍ സ്ട്രീറ്റ്, എന്‍എച്ച് റോഡ്, വിന്‍സന്‍റ് റോഡ്, ഉക്കടം, അല്‍-അമീന്‍ കോളനി, മജീദ് കോളനി, സലാമത്ത് നഗര്‍, സാരമേട് എന്നിവിടങ്ങളില്‍ അന്ന് നടത്തിയ തിരച്ചിലില്‍ സുലഭമായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
210 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 540 പൈപ്പ് ബോംബുകള്‍, 575 പെട്രോള്‍ ബോംബുകള്‍, 1100 ഇലക്ട്രിക്കല്‍ ഡിറ്റൊനേറ്ററുകള്‍, നിരവധി കത്തികള്‍, വാളുകള്‍, പിക്കാസുകള്‍, അരിവാളുകള്‍ എന്നിവ കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്.എ. ബാഷയേയും 12 കൂട്ടാളികളെയും ചെന്നൈയില്‍ നിന്നും പിടികൂടി. ചെന്നൈയിലെ ട്രിപ്ലികെയിനിലെ ബാഷയുടെ വീട്ടില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തി. അന്നത്തെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം (ടിഎംഎംകെ) അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക