തൃശൂര്‍: വേനല്കത്തിക്കാളുന്നതിനിടെ, ത്രികോണമത്സരച്ചൂടില് തൃശൂരിനും ചൂടേറുന്നതിനിടെ സുരേഷ് ഗോപിയ്ക്ക് വേണ്ടി പ്രചാരണഗതി മാറ്റി ബിജെപി. തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നതാണ് പുതിയ പ്രചാരണ പോസ്റ്റര്‍.
ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പോസ്റ്ററില്‍ പറയുന്നു. പച്ചനിറത്തില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിയ സുരേഷ് ഗോപിയുടെ തൊഴുകൈ ചിത്രമുള്ള പോസ്റ്റര്‍ ജനങ്ങള്‍ക്കിടയില്‍ ഹിറ്റായി. പൊതുവേ സുരേഷ് ഗോപിയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ആരാധനയുള്ള തൃശൂരിലെ ജനങ്ങള്‍ മോദിയുടെ ഗ്യാരണ്ടി കൂടിയാണ് ഇത് എന്നറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ്.
നേരത്തെ വോട്ട് ചോദിക്കുമ്പോഴും വ്യക്തമായി സുരേഷ് ഗോപി ഒരു കാര്യം പറഞ്ഞിരുന്നു. “ഞാന്‍ തൃശൂരിന്റെ മാത്രം എംപിയായിരിക്കില്ല. കേരളത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്ന എംപിയായിരിക്കും”. എന്താണ് ഈ വാചകത്തിന്റെ അര്‍ത്ഥം എന്ന് പലര്‍ക്കും അത്ര വ്യക്തമായിരുന്നില്ല. പുതിയ പോസ്റ്റര്‍ ഈ സംശയങ്ങളെല്ലാം തീര്‍ക്കുന്നു.
എന്തായാലും സുരേഷ് ഗോപി വന്നാല്‍ തൃശൂരില്‍ കൂടുതല്‍ വികസനമുണ്ടാകും എന്ന ഒരു വിശ്വാസം തൃശൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ കൂടിയിട്ടുണ്ട്. മാത്രമല്ല, കേന്ദ്രത്തില്‍ മോദി തന്നെ പ്രധാനമന്ത്രിയായി മൂന്നാമതും തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ തൃശൂരില്‍ പ്രധാനമന്ത്രിയുടെ എംപി ഉണ്ടായാല്‍ കൂടുതല്‍ വികസനങ്ങള്‍ വരുമെന്ന സംശയം ആര്‍ക്കുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: