കൊച്ചി: ഓഡി ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. പുതിയ ഓഡി ഉപഭോക്താക്കളിൽ 58% പേരും 50 വയസ്സിന് താഴെയുള്ളവരാണ്. അത്യാധുനിക സാങ്കേതികവിദ്യ അടക്കം തങ്ങളുടെ വാഹന അഭിരുചികളെ പറ്റി കൃത്യമായ ധാരണ ഉള്ളവരാണ് ഇന്ത്യൻ യുവ ജനത. ആവേശം കൊള്ളിക്കുന്ന പ്രകടനം, ഡിസൈൻ മികവ്, പുതുമ എന്നിവ കൃത്യമായ അളവിൽ ഒത്തു ചേർന്ന ഓഡി വാഹനങ്ങൾ പുതിയ തലമുറയിലെ ആഡംബര കാർ പ്രേമികളെ ആകർഷിക്കുന്നതിൽ വിജയം കണ്ടതിന്റെ സൂചന ആണ് ഓഡി ഇന്ത്യയുടെ ഈ കുതിപ്പ്.
കൂടാതെ, ആഡംബര കാർ വാങ്ങുന്നവർ പരമ്പരാഗത സെഡാനുകളിൽ നിന്ന് എസ് യു വികളിലേക്ക് ചേക്കേറിയിരിക്കുകയാണ്. 174% വിൽപ്പന വളർച്ച കൈരവിരിച്ച് ഓഡിയുടെ എസ് യു വി മോഡലുകൾ സെഡാനുകൾക്ക് മേൽ ശ്രദ്ധേയമായ ആധിപത്യവും സ്ഥാപിക്കുകയാണ്, ഇത് ഉപഭോക്താക്കൾക്കിടയിലും വാഹന വ്യവസായത്തിലും ഉണ്ടായ പുതിയ പ്രവണതയെ ചൂണ്ടി കാണിക്കുന്നു. ഓഡി ക്യു ശ്രേണി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എസ് യു വി മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാലമായ അകത്തളം, ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ, നൂതന സുരക്ഷാ ഫീച്ചറുകൾ, പ്രാക്ടിക്കലിറ്റി എന്നീ കൊതിപ്പിക്കുന്ന ആകർഷകങ്ങൾ എസ് യു വികളെ ആഡംബര കാർ ചോയ്‌സുകളിൽ മുൻനിരയിൽ എത്തിച്ചു.
ആഡംബര വാഹന രംഗത്ത് ഓഡി തുടരേ സ്ഥാപിക്കുന്ന ബെഞ്ച്മാർക്കുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വ്യത്യസ്ത തരം താല്പര്യങ്ങളെ നിറവേറ്റുന്നതിനുള്ള ബ്രാൻഡിന്റെ ശേഷിയെ അടിവരയിടുന്നതാണ്. യുവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന കുതിച്ചുചാട്ടവും ആഡംബര കാർ വിപണിയിലെ എസ് യു വികളുടെ ആധിപത്യവും, അത്യാധുനികവും ഉയർന്ന പ്രകടനശേഷിയുള്ളതുമായ വാഹനങ്ങൾ എത്തിക്കുന്ന ഓഡിയുടെ മുൻനിര സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: