മേയ് 5 നു നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ നീറ്റ്- യുജിക്ക് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ ഇക്കുറിയും പെണ്‍കുട്ടികളാണ് കൂടുതല്‍. 13,63,216 പേര്‍. ആണ്‍കുട്ടികള്‍ 10,18,593 പേരാണുള്ളത്. ആകെ 23,81,833 പേരാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു.
നീറ്റ്-യുജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെജിസ്‌ട്രേഷനാണ് ഇക്കുറി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3 ലക്ഷത്തിലേറെപ്പേര്‍ കൂടുതലുണ്ട്.
കേരളത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11499 പേര്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 1,33,450 പേരാണ് കേരളത്തില്‍നിന്നു നീറ്റ് എഴുതിയതെങ്കില്‍ ഇക്കുറി 1,44,949 പേരുണ്ട്. എഴുതുന്നവരുടെ എണ്ണത്തില്‍ ആറാമതാണു കേരളം.
യുപിയില്‍നിന്നാണ് ഏറ്റവു മധികം റജിസ്‌ട്രേഷന്‍ 3,39,125. മഹാരാഷ്‌ട്രയില്‍ നിന്ന് 2,79,904 .
പ്രതികരിക്കാൻ ഇവിടെ എഴുതുക