രൂപേഷ് അടൂര്‍
വനിതാ ശാക്തീകരണത്തിനു മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ സ്ത്രീകളുടെ ആത്മവിശ്വാസവും സ്വാശ്രയത്വവും ഉയര്‍ത്തുന്നു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമായി നിരവധി പദ്ധതികള്‍ പ്രാവര്ത്തികമാക്കിയതിനൊപ്പം ചരിത്രം കുറിച്ച നാരീശക്തി വന്ദന്‍ അധീനിയ(വനിതാ സംവരണ ബില്‍)ത്തിലൂടെ ദേശിയ, സംസ്ഥാന ഭരണതലങ്ങളില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. വനിതാശാക്തീകരണം എന്ന വാചാടോപം മാത്രമായിരുന്നു മുന്‍ സര്‍ക്കാരുകളുടെ മുഖമുദ്രയെങ്കില്‍ പ്രവര്‍ത്തിച്ചു കാട്ടുകയാണ് മോദി സര്‍ക്കാര്‍. അതിനാല്‍ ഇക്കുറി തങ്ങളുടെ സമ്മതിദാനം ‘മോദി ഗാരന്റി’ക്ക് ആണെന്ന് തുറന്നു പറയുന്നവരുടെ എണ്ണം കേരളത്തിലും ഏറെ വര്‍ധിച്ചിട്ടുണ്ട്.
നാരീശക്തി വന്ദന്‍ അധീനിയം ഒരു സാധാരണ നിയമമല്ല. നവ ഭാരത ജനാധിപത്യ പ്രതിബദ്ധതയുടെ വിളംബരം തന്നെയെന്നാണ് രാഷ്ട്രീയ ഭേദമില്ലാതെ വനിതകള്‍ പറയുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന മോദിയുടെ ഉറപ്പിന്റെ തെളിവാണിത്. ‘പ്രധാനമന്ത്രി മഹിളാ ശക്തി'(പിഎംഎംഎസ്കെഎസ്) എന്ന പദ്ധതിയില്‍ ബ്ലോക്കുതലം മുതല്‍ ജില്ലാ, സംസ്ഥാനതലം വരെ കണ്ണിയായി പ്രവര്‍ത്തിക്കാമെന്നതും വനിതാ ശാക്തീകരണത്തിന് ശക്തി പകരുന്നു.
‘ബേഠി ബച്ചാവോ ബേഠി പടാവോ’, ‘വണ്‍ സ്റ്റോപ്പ് സെന്റര്‍’, വനിതാ ഹെല്‍പ്പ് ലൈന്‍, മഹിളാ പോലീസ് വോളണ്ടിയര്‍മാര്‍, സ്വധാര്‍, ഉജ്ജ്വല യോജന തുടങ്ങിയ സ്ത്രീകേന്ദ്രീകൃത പരിപാടികളും പദ്ധതികളും വിജയകരമായി നടപ്പിലാക്കുന്നു. തെരുവ് കച്ചവടക്കാര്‍ക്കുള്ള പിഎം സ്വാനിധി സ്കീമില്‍ ഇപ്പോള്‍ വനിതാ പ്രാതിനി
ധ്യം ഏറെയാണ്. മാസാമാസം ഗഡുക്കളായി ഒരു വര്‍ഷത്തിനുള്ളില്‍ എടുത്ത തുക അടച്ചുതീര്‍ത്താല്‍ ഏഴ് ശതമാനം പലിശ സബ്സിഡി കൊല്ലം തോറും അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വരും.
‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ പ്രകാരം ഗര്‍ഭിണികള്‍ക്ക് 6000 രൂപ ലഭിക്കുന്നു. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും പോഷകാഹാരം ഉറപ്പുവരുത്താനാണിത്. ഗര്‍ഭിണികളും അല്ലാത്തവരുമായ സ്ത്രീകളുടെ വിളര്‍ച്ച നേരിടാനുള്ള ദേശീയ പോഷന്‍ അഭിയാന് പദ്ധതി ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനായി മോദി സര്‍ക്കാര്‍ ശതകോടികളാണ് ഇതിനോടകം നല്‍കിയത്. സപ്തംബര്‍ ഒന്നു മുതല്‍ ഏഴു വരെ ദേശീയ പോഷണ വാരമായി ആചരിക്കുന്നു.
ഇതിനൊക്കെ പുറമേ വനിതകള്‍ക്കായി ചെറുകിട വായ്പാ പദ്ധതികള്‍, കാര്‍ഷിക വ്യവസായ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം, ആരോഗ്യം, പോഷണം, സാമൂഹിക ഉന്നമനം, ദാരിദ്ര്യനിര്‍മ്മാര്‍ജനം, ആഗോളവല്‍ക്കരണം, കുടിവെള്ളം, ശുചീകരണം, വീടും വാസവും, പരിസ്ഥിതി, ശാസ്ത്രസങ്കേതികം, മാനുഷിക മൂല്യങ്ങള്‍ തുടങ്ങി സമസ്ത മേഖലകളിലും വനിതകള്‍ക്കായി സമഗ്ര വികസന പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: