ന്യൂഡൽഹി: സിയുഇടി പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്തുന്നതിനായി 46 കേന്ദ്ര സർവകലാശാലകളും 32 സംസ്ഥാന സർവകലാശാലകളും രജിസ്റ്റർ ചെയ്തു. യുജിസി ചെയർമാൻ ജഗദീഷ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
26 ഡീംഡ് സർവകലാശാലകൾ, 98 സ്വകാര്യ സർവകലാശാലകൾ, ആറ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ ലിങ്കും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. മെയ് 15 മുതൽ 31 വരെ വിവിധ ദിവസങ്ങളിലാകും സിയുഇടി പരീക്ഷ നടക്കുക.
മാർച്ച് 26 വരെ രജിസ്ട്രേഷൻ നടക്കും. ഇതിന് ശേഷമാകും പരീക്ഷ തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. വിശദവിവരങ്ങൾക്ക് സിയുഇടിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://cuet.nta.nic.in/ സന്ദർശിക്കുക. ഏതെല്ലാം സർവകലാശാലകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് മനസിലാക്കുന്നതിനായി
https://cuetug.ntaonline.in/universities/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: