ന്യൂഡൽഹി: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം മൂന്ന്-ആറ് സിബിഎസ്ഇ ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതി. 2024-2025 അദ്ധ്യായനവർഷം മുതലാണ് പുതിയ പാഠ്യപദ്ധതി പ്രാബല്യത്തിൽ വരിക. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്‌ക്ക് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ കത്തയച്ചു.
സ്‌കൂൾ ടൈംടേബിളുകളിലും മാറ്റം വരുത്തണമെന്ന് കത്തിൽ പരാമർശിച്ചിട്ടുണ്ട്. പുതിയ അദ്ധ്യായന വർഷത്തിലേക്കുള്ള പരിഷ്‌കരിച്ച പുസ്തകങ്ങൾ ഉടൻ സ്‌കൂളിലെത്തുമെന്ന് അധികൃതർ അറിയിച്ചു. കല, ശാരീരിക വിദ്യാഭ്യാസം, ക്ഷേമം, നൈപുണ്യവിദ്യാഭ്യാസം, ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതിവിദ്യാഭ്യാസം, സാമൂഹിക ശാസ്ത്രം എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ ഉൾപ്പെടുത്തുക. സമഗ്രമായ പഠനമാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് എൻസിഇആർടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: